ആഗസ്റ്റ് 31നകം പിഴ അടച്ചുതീർത്തില്ലെങ്കിൽ അടുത്ത ദിവസം മുതൽ യാത്രവിലക്കിലായി മാറും. സെപ്റ്റംബർ ഒന്ന് മുതലാണ് ട്രാഫിക് പിഴയുള്ളവർക്ക് യാത്രവിലക്ക് നിലവിൽ വരുന്നതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ പിഴയുള്ളവർ യാത്രക്ക് മുമ്പ് അടച്ചിരിക്കണമെന്നും, പിഴ അടക്കാത്തവർക്ക് രാജ്യത്തുനിന്നും പുറത്തേക്ക് യാത്രപോവാൻ കഴിയില്ലെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ ആവർത്തിച്ചു.
എയർപോർട്ട് മാർഗവും റോഡ് മാർഗവും യാത്രചെയ്യുന്നവർക്ക് മാത്രമല്ല കടൽമാർഗം യാത്ര ചെയ്യുന്നവർക്കും ഇത് ബാധകമായിരിക്കും.ഖത്തറിൽനിന്നും അയൽരാജ്യങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവരെയാണ് ഇത് ഏറെ ബാധിക്കുക. സാധാരണ ഗതിയിൽ ട്രാഫിക് പിഴകൾ ഏതെങ്കിലും ഘട്ടങ്ങളിൽ ഒന്നിച്ചാണ് അടക്കൽ പതിവ്.
എന്നാൽ ആഴ്ചയിൽ രണ്ടും മൂന്നും തവണ അയൽരാജ്യങ്ങളായ സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ട്രാഫിക് പിഴയുണ്ടോ എന്ന് പരിശോധിച്ച് അടച്ചു വേണം യാത്ര നടത്താൻ. ട്രാഫിക് പിഴ ഏതു സമയത്തും മെട്രാഷ് ആപ് വഴിയും ഓൺലൈനായും അടക്കാം എന്നതുകൊണ്ട് കൈയിൽ പണമുണ്ടെങ്കിൽ യാത്ര മുടങ്ങില്ല എന്നത് ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.