ദോഹ: ഇന്ത്യക്കാർക്കും ഖത്തറിലെ മലയാളി സമൂഹത്തിനും അഭിമാനമായി എം.ജി സർവകലാശായുടെ ഓഫ്ഷോർ ക്യാമ്പസ് ഖത്തറിലേക്ക് വരുന്നു. വിദേശ സർവകലാശാലകൾക്ക് പഠന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അവസരം നൽകുന്ന ഖത്തർ സർക്കാറിന്‍റെ നയത്തിന്‍റെ ഭാഗമായാണ് കോട്ടയം ആസ്ഥാനമായുള്ള മഹാത്മാ ഗാന്ധി സർവകലാശാല ദോഹയിൽ തങ്ങളുടെ ആദ്യ രാജ്യാന്തര കാമ്പസ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
ഖത്തർ ഭരണകൂടുത്തിന്‍റെയും ഖത്തറിലെ ഇന്ത്യൻ എംബസിയുടെയും ക്ഷണം സ്വീകരിച്ച് ദോഹയിൽ കാമ്പസ് ആരംഭിക്കാനുള്ള നീക്കത്തിന് കേരള സർക്കാറിന്‍റെയും യു.ജി.സിയുടെയും അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് യു.ജി.സിയുടെ അനുമതി എം.ജി സർവകലാശാലാ അധികൃതർക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.