ദോഹ: ചൂടുകാലം മാറി, കുളിരു പകരുന്ന ഒക്ടോബർ മാസം പിറക്കുന്നതിനൊപ്പം സിനിമ പ്രേമികളെ ഓപൺ എയർ ആസ്വാദനത്തിലേക്ക് ക്ഷണിച്ച് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്.‘താരങ്ങൾക്കു കീഴെയിരുന്ന് സിനിമ’ എന്ന തീമിയിൽ ഡി.എഫ്.ഐ സംഘടിപ്പിക്കുന്ന ഓപൺ എയർ സിനിമ പ്രദർശനം കോർണീഷിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് പാർക്കിൽ ഈയാഴ്ച മുതൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ മൂന്ന്, നാല്, അഞ്ച് (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലെ ആദ്യ സിനിമ ഷെഡ്യൂൾ ഡി.എഫ്.ഐ പ്രഖ്യാപിച്ചു.
പൊതുജനങ്ങൾക്ക് പ്രവേശനംസൗജന്യമാണ്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിൽ മിയ പാർക്കിലെ കൂറ്റൻ സ്ക്രീനിനു മുന്നിൽ ഇരിപ്പിടം അനുവദിക്കും. ദിവസവും രാത്രി ഏഴ് മുതലാണ് പ്രദർശനം. ആദ്യ ദിനമായ വ്യാഴാഴ്ച ജോർജ് മില്ലറിന്റെ ‘ഹാപ്പി ഫീറ്റ്’ പ്രദർശിപ്പിക്കും. വെള്ളിയാഴ്ച കാർലോസ് സൽദാനയുടെ ‘റിയോ’യും, ശനിയാഴ്ച ജെറമി വർക്മാന്റെ ‘ലിലി ടോപ്പ്ൾസ് ദി വേൾഡ്’ എന്നീ സിനിമകളും പ്രദർശിപ്പിക്കും. 2021ൽ പുറത്തിറങ്ങിയ അമേരിക്കൻ ഡോക്യുമെന്ററി ഫിലിമാണ് ലിലി ടോപ്പ്ൾസ് ദി വേൾഡ്. ഡൊമിനോ ആർട്ടിസ്റ്റ് ലിലി ഹെവിഷിന്റെ കഥപറയുന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.