ദോഹ: 'ഒരേ ഒരു ഭൂമി' പ്രമേയത്തിൽ ലോകം പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഗ്ലോബൽ മൈൻഡ് ട്യൂൺ എക്കോ വേവ്സ് സൊസൈറ്റി ഖത്തർ കമ്യൂൺ പരിസ്ഥിതി ദിനാചരണത്തിൽ പങ്കാളികളായി. വിഭവങ്ങളുടെ ശരിയായ വിനിയോഗം കുട്ടികളും മുതിർന്നവരും ഒരുപോലെ ശീലിക്കേണ്ടതാണെന്നും ചെറുപ്പത്തിൽ തന്നെ ഇത്തരം കാര്യങ്ങൾ ശീലമാക്കേണ്ട ഉത്തരവാദിത്തം മുതിർന്ന തലമുറക്കാണെന്നും ഓർമിപ്പിച്ചു.
പരിസ്ഥിതി സംഗമത്തിൽ ഖത്തറിലെ മൈൻഡ് ട്യൂൺ എക്കോ വേവ്സ് സാരഥി മുത്തലിബ് മട്ടന്നൂർ സ്വാഗതം പറഞ്ഞു. വി.സി. മശ്ഹൂദ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സാരഥികളായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഷമീർ പി.എച്ച്, ജാഫർ മുറിച്ചാണ്ടി, സഈദ് സല്മാൻ, ബഷീർ നന്മണ്ട, മജീദ് പാലക്കാട്, ബൈജു പി. മൈക്കിൾ, ഫാസില മശ്ഹൂദ്, ശബ്നം ഷമീര്‍ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ജനറൽ അബ്ദുല്ല പൊയിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.