ദോഹ: ഖത്തറിൽ അഭയം തേടിയ അഫ്ഗാനികൾക്ക് സഹായമെത്തിച്ച ഇന്ത്യക്കാർക്ക് വിദേശകാര്യ സഹമന്ത്രി ലൂൽവ ബിൻത് റാഷിദ് അൽഖാതിറിെൻറ അഭിനന്ദനം. ട്വിറ്റർ സന്ദേശത്തിലൂടെയാണ് അഫ്ഗാനിൽനിന്നുള്ള ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ ഖത്തർ വിദേശ കാര്യ മന്ത്രി ഇന്ത്യൻ സമൂഹത്തിന് നന്ദി അറിയിച്ചത്. ഹിന്ദിയിലും ഉർദുവിലുമായി കുറിച്ച സന്ദേശത്തിൽ, ക്യാമ്പിലെ അഫ്ഗാനി കുട്ടികൾക്കും മുതിർന്നവർക്കും സമ്മാനങ്ങളും അവശ്യ വസ്തുക്കളുമെത്തിച്ച ഇന്ത്യൻ സമൂഹത്തെ അഭിനന്ദിച്ചു.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിെൻറയും ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാെൻറയും നേതൃത്വത്തിെല ഇന്ത്യൻ സംഘം കഴിഞ്ഞ ദിവസം ക്യാമ്പിലെത്തിയിരുന്നു. ക്രിക്കറ്റ് കിറ്റുകൾ, കളിക്കോപ്പുകൾ, വസ്ത്രങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ അംബാസഡർ വിതരണം ചെയ്തു. ക്യാമ്പിലെ അഭയാർഥികൾക്ക് സഹായമെത്തിച്ച ഫിലിപ്പീൻ പ്രവാസികളെയും വിദേശകാര്യ സഹമന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.