ദോഹ: ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി തിങ്കളാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തി. സിവിൽ ഏവിയേഷൻ, വിവിധ വ്യോമഗതാഗത പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു.
അവ വികസിപ്പിക്കുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി. ഖത്തർ എംബസിയിലെ ആക്ടിങ് ചാർജ് ഡി അഫയേഴ്സ് അലി ബിൻ മുഹമ്മദ് അൽ ബാദിയും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.