ദോഹ: സമൂഹത്തിെൻറ സാംസ്കാരിക-കായിക ഉന്നമനവും പുരോഗതിയും ലക്ഷ്യമിട്ട് നടത്താനുദ്ദേശിക്കുന്ന വിവിധ പദ്ധതികൾ സാംസ്കാരിക കായിക മന്ത്രാലയം മന്ത്രിസഭയിൽ അവതരിപ്പിച്ചു. വിവിധ പദ്ധതികളിലൂടെ സാംസ്കാരിക- കായിക മന്ത്രാലയം 35 ലക്ഷ്യങ്ങളാണ് മുന്നോട്ടുവെക്കുന്നതെന്ന് സാംസ്കാരിക കായിക മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലി പറഞ്ഞു. സാംസ്കാരിക പുരോഗതി, കായിക മുന്നേറ്റം എന്നീ മേഖലകളിൽ 21 ലക്ഷ്യങ്ങളാണ് മന്ത്രാലയത്തിനുള്ളത്. ഇതിൽ 13 ഇന ലക്ഷ്യങ്ങൾ പൂർണമായും മന്ത്രാലയത്തിെൻറ കീഴിലായിരിക്കും. ബാക്കി മറ്റു പങ്കാളികളുമായി സഹകരിച്ചാണ് നേടുകയെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രാലയത്തിെൻറ ഭാവി പദ്ധതികളെ സംബന്ധിച്ച് മന്ത്രിസഭ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പദ്ധതികൾ അവതരിപ്പിച്ചത്. രാജ്യത്തെ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും പൊതുമേഖല സ്ഥാപനങ്ങളും ഭാവിപദ്ധതികളും സ്ട്രാറ്റജിയും അവതരിപ്പിക്കണമെന്ന് പ്രത്യേക നിർദേശമുണ്ട്. സമൂഹത്തിെൻറ സാംസ്കാരിക ഉന്നമനത്തിന് പിന്തുണ നൽകുന്ന രാജ്യത്തിെൻറ മൂല്യങ്ങൾക്കനുസൃതമായി സാംസ്കാരിക, കായിക, യുവജന മുന്നേറ്റങ്ങളെ േപ്രാത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രിസഭ യോഗത്തിൽ മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.