ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച നാ​വി​കാ​ഭ്യാ​സം

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ നാ​വി​കാ​ഭ്യാ​സം സ​മാ​പി​ച്ചു

ദോ​ഹ: രാ​ജ്യ​ത്തെ വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നാ​വി​കാ​ഭ്യാ​സം ന​ട​ത്തി. അ​ഗ്നി​ശ​മ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ്‌​ഫോ​ട​നം മൂ​ലം എ​ണ്ണ​ക്ക​പ്പ​ലി​ലു​ണ്ടാ​കു​ന്ന ചോ​ർ​ച്ച ത​ട​യു​ക, പ​രി​ക്കേ​റ്റ ക്രൂ ​അം​ഗ​ങ്ങ​ളെ ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തി. സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യും വി​വി​ധ വ​കു​പ്പു​ക​ൾ​ക്കി​ട​യി​ൽ ഏ​കോ​പ​നം സാ​ധ്യ​മാ​ക്കു​ക​യും ല​ക്ഷ്യ​മാ​ക്കി​യാ​ണ് ദി​ബെ​ൽ 4 എ​ന്ന പേ​രി​ൽ നാ​വി​കാ​ഭ്യാ​സം സം​ഘ​ടി​പ്പി​ച്ച​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കോ​സ്റ്റ്‌​സ് ആ​ൻ​ഡ് ബോ​ർ​ഡേ​ഴ്‌​സ് സെ​ക്യൂ​രി​റ്റി സം​ഘ​ടി​പ്പി​ച്ച നാ​വി​കാ​ഭ്യാ​സ​ത്തി​ൽ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി, ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സേ​ന (ല​ഖ്വി​യ)​യു​ടെ റെ​സ്‌​ക്യൂ ഗ്രൂ​പ്, നാ​ഷ​ന​ൽ ക​മാ​ൻ​ഡ് സെ​ന്റ​ർ, സി​വി​ൽ ഡി​ഫ​ൻ​സ് കൗ​ൺ​സി​ൽ, ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ, പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം, അ​മീ​രി നേ​വ​ൽ ഫോ​ഴ്‌​സ്, അ​മീ​രി എ​യ​ർ​ഫോ​ഴ്‌​സ്, ഗ​താ​ഗ​ത മ​ന്ത്രാ​ല​യം തു​ട​ങ്ങി​യ​വ പ​​ങ്കെ​ടു​ത്ത​താ​യി കോ​സ്റ്റ്‌​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ നാ​സ​ർ ജ​ബ​ർ അ​ൽ നു​ഐ​മി പ​റ​ഞ്ഞു. വാ​ണി​ജ്യ ക​പ്പ​ലു​ക​ളും എ​ണ്ണ​ക്ക​പ്പ​ലു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന അ​പ​ക​ട​ങ്ങ​ൾ, ക​ള്ള​ക്ക​ട​ത്ത്, സു​ര​ക്ഷ ഭീ​ഷ​ണി തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ സേ​ന​യെ സ​ജ്ജ​മാ​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Ministry of Home Affairs naval exercise concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.