ദോഹ: മന്ത്രാലയത്തിനുള്ളിലെ ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി പുതിയ ആഭ്യന്തര വിവര ശൃംഖലക്ക് പൊതുജനാരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു.മന്ത്രാലയത്തിനുള്ളിലെ ആശയവിനിമയ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉന്നത അന്താരാഷ്ട്ര നിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യ വഴി മന്ത്രാലയത്തിനുള്ളിലെ വിവിധ വകുപ്പുകളും വിഭാഗങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും 'നതവാസൽ' എന്ന പോർട്ടലാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
ഭരണ നിർവഹണ ജോലികളുടെ കാര്യക്ഷമത വർധിപ്പിക്കുക, വിവര കൈമാറ്റ രീതികൾ കൂടുതൽ മെച്ചപ്പെടുത്തുക, ഷെയേർഡ് കമ്പ്യൂട്ടിങ് ടെക്നിക്സിെൻറ ഗുണം കരസ്ഥമാക്കുക തുടങ്ങിയവയും 'നതവാസലി'െൻറ ഉദ്ദേശ്യങ്ങളിലുൾപ്പെടുന്നു.മന്ത്രാലയത്തിലെ ജീവനക്കാർക്ക് സഹായമേകുന്നതിനും തൊഴിൽ വികാസത്തിന് ഗുണകരമാകുന്നതിനുമുള്ള മന്ത്രാലയത്തിെൻറ പ്രതിബദ്ധതയുടെ ഭാഗമായാണ് 'നതവാസൽ' ആരംഭിച്ചിരിക്കുന്നത്.തൊഴിൽ രംഗത്ത് മന്ത്രാലയ ജീവനക്കാർക്ക് കൂടുതൽ സഹായമേകുന്നതോടൊപ്പം ജീവനക്കാർക്കിടയിലെ ആശയവിനിമയത്തിന് കൂടുതൽ സാധ്യതയും പുത്തൻ ആശയങ്ങളും നതവാസൽ മുന്നോട്ടുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.