ദോഹ: ഖത്തറിലെ ജൈവവൈവിധ്യങ്ങളുടെ വിവരശേഖരണത്തിൻെറ ഭാഗമായി നഗരസഭ പരിസ്ഥിതി മന്ത്രാലയവും (എം.എം.ഇ), ഐക്യരാഷ്ട്ര സഭയുടെ വെസ്റ്റ് ഏഷ്യ പരിസ്ഥിതി വിഭാഗവും (യു.എൻ.ഇ.പി) കരാർ ഒപ്പുവെച്ചു.
ദോഹയിൽ നടന്ന ചടങ്ങിൽ നഗരസഭ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇയും യു.എൻ.ഇ.പി റീജനൽ ഡെവലപ്മെൻറ് കോഒാഡിനേറ്ററുമായ സാബിൻ സഖ്റും പങ്കെടുത്തു.
എം.എം.ഇ പരിസ്ഥിതി വകുപ്പ് അസി. അണ്ടർ സെക്രട്ടറി എൻജി. ഹസൻ ജുമഅ അൽ മുഹന്നദിയും യു.എൻ.ഇ.പി വെസ്റ്റ് ഏഷ്യ റീജനൽ ഡയറക്ടർ സാമി ദിമാസ്സിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഖത്തർ പരിസ്ഥിതി മന്ത്രാലയവും യു.എൻ.ഇ.പി പശ്ചിമേഷ്യൻ ഓഫിസും തമ്മിലുള്ള ശക്തമായ സഹകരണത്തിെൻറ ഭാഗമാണ് പുതിയ കരാർ ഒപ്പുവെച്ചിരിക്കുന്നതെന്നും രാജ്യത്തിെൻറ ജൈവവൈവിധ്യം സംബന്ധിച്ച ശക്തമായ അടിത്തറയുള്ള ഒരു ഡാറ്റാബേസ് രൂപവത്കരിക്കുന്നതിൽ കരാർ നിർണായകമാകുമെന്നും ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ പറഞ്ഞു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വികസന, തന്ത്രപ്രധാന പദ്ധതികളുടെ തുടർച്ചയാണ് ഈ കരാറെന്നും ഖത്തറിെൻറ പരിസ്ഥിതി വികസനവഴികളിൽ ജൈവവൈവിധ്യ ഡാറ്റാബേസ് വലിയ സഹായമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.