ദോഹ: രാജ്യത്തെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിൻെറ ഭാഗമായി കടൽ വെള്ളത്തിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഖത്തർ പരിസ്ഥിതി മന്ത്രാലയം. പ്രത്യേക ഹാച്ചറികളിൽ വളർത്തിയെടുത്ത 34,000ത്തോളം ഹമൂർ മത്സ്യക്കുഞ്ഞുങ്ങളെയാണ് കടലിൽ പ്രത്യേക സംവിധാനമൊരുക്കിയ കേന്ദ്രങ്ങളിൽ നിക്ഷേപിച്ചത്.
ഭക്ഷ്യമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിെൻറ ഭാഗമായാണ് നടപടി. മന്ത്രാലയത്തിനു കീഴിലെ മത്സ്യവകുപ്പും നാചുറൽ റിസേർവ്സ് ഡിപ്പാർട്മെൻറും സംയുക്തമായാണ് മത്സ്യസമ്പത്ത് വർധിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചത്. ഹാച്ചറിയിൽ വളർത്തിയെടുത്ത ഹമൂർ കുഞ്ഞുങ്ങളെ പിടികൂടുന്നതും ബോട്ടുകൾ വഴി കടലിൽ നിക്ഷേപിക്കുന്നതിൻെറയും വിഡിയോകൾ മന്ത്രാലയം ട്വീറ്റ് ചെയ്തു. രാജ്യത്തെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിൻെറ ഭാഗമായി കഴിഞ്ഞ ജൂണിൽതന്നെ മന്ത്രാലയം നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ആരംഭിച്ച പദ്ധതിയിലൂടെ 600 ടൺ തലാപിയ മത്സ്യങ്ങളാണ് ഖത്തറിലെ രജിസ്റ്റർചെയ്ത മത്സ്യഫാമുകൾ വഴി കൃഷിചെയ്തത്. കാർഷിക തോട്ടങ്ങളോട് ചേർന്നാണ് തലാപിയ മത്സ്യവളർത്തു കേന്ദ്രങ്ങളും സജീവമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.