ദോഹ: സീസണിൽ പ്രാദേശിക കാർഷികോൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയം. ഖത്തരി ഫാമുകളിൽനിന്നും വിദേശത്തുനിന്നും വൻതോതിൽ പച്ചക്കറികൾ വിപണിയിലെത്തുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നടപടി. പ്രാദേശിക ഫാമുകളുടെ ഉൽപ്പാദനച്ചെലവ് കുറക്കുന്നതിനും പ്രാദേശിക വിപണികളിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുമായി മത്സരിക്കുന്നതിന് പ്രാപ്തമാക്കുന്നതിനും നിരവധി സംരംഭങ്ങളാണ് മന്ത്രാലയത്തിന് കീഴിലെ കാർഷിക വകുപ്പ് ആരംഭിച്ചിരിക്കുന്നത്.
തിരക്കേറിയ സീസണിൽ പ്രാദേശിക വിപണിയിലേക്ക് പച്ചക്കറികളുടെ കുത്തൊഴുക്ക് തടയാൻ ഉയർന്ന ഗുണമേന്മയുള്ള കാർഷികോൽപന്നങ്ങൾ മാത്രം അനുവദിക്കുന്ന പുതിയ സംരംഭത്തിന് കാർഷിക വകുപ്പ് തുടക്കം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.