ദോഹ: പുതിയ കാലത്തെ തിരിച്ചറിഞ്ഞ് സാമൂഹിക മുന്നേറ്റത്തിന് തുടക്കം കുറിക്കേണ്ടത് മഹല്ലുകളില്‍ നിന്നാണെന്ന് പ്രമുഖ പ്രഭാഷകനും ഇസ്ലാമിക ചിന്തകനുമായ എം.എം അക്ബര്‍ പറഞ്ഞു. ഖത്തറിലെ തൂണേരി മഹല്ല് നിവാസികളുടെ കൂട്ടായ്മ (തുംവാഖ്) സംഘടിപ്പിച്ച സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി സമൂഹം സാമൂഹിക മാറ്റത്തിന് പ്രയത്നിക്കുമ്പോള്‍ തന്നെ കുടുംബ ബജറ്റ് താളം തെറ്റാതെ നോക്കണം. കുടുംബത്തില്‍ ലളിതമായ ജീവിത ശൈലി തിരിച്ചുപിടിക്കണം. പെരുമ നടിക്കുകയെന്ന ചിന്താഗതി കടങ്ങളും കെടുതികളും സൃഷ്ടിക്കും. ആഗോളവത്കരണമുണ്ടാക്കിയ അമിത മോഹത്തിെൻറ പിടിയില്‍ നിന്ന് കരകയറുക പ്രയാസകരമാണ്. ഈ വെല്ലുവിളിയാണ് പ്രവാസി സമൂഹം ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
തുംവാഖ് പ്രസിഡൻറ് നൗഷാദ് കെ.ടി.കെ അധ്യക്ഷത വഹിച്ചു. അല്‍റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫിനാന്‍സ് മാനേജര്‍ ഫൈസല്‍ പന്തലിങ്ങല്‍ അതിഥിയായിരുന്നു.
‘ചന്ദ്രിക’ ഖത്തര്‍ റസിഡൻറ് എഡിറ്റര്‍ അശ്റഫ് തൂണേരി കൂട്ടായ്മയുടെ പദ്ധതികള്‍ വിശദീകരിച്ചു. ജനറല്‍സെക്രട്ടറി നൂറുദ്ദീന്‍ കണ്ണങ്കോട്ട് സ്വാഗതവും ട്രഷറര്‍ ആരിഫ് കോങ്ങോത്ത് നന്ദിയും പറഞ്ഞു. റബീഹ് എം.കെ ഖുര്‍ആന്‍ പാരായണം ചെയ്തു. ജാഫര്‍ ഇ.കെ, ബഷീര്‍ ടി.ടി.കെ, റഫീഖ് പി.കെ, സുഹൈര്അലി, നൗഷാദ് ടി.ടി.കെ, റാഫി പി.കെ, റഈസ് കെ, ഷബില്‍ പി, ആസിഫ് ഇ എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.