photo peninsula

ഉപരോധത്തിനിടയിലും ഖത്തറിൽ സന്ദർശകർ കൂടുന്നു

ദോഹ: ഈ വർഷം രാജ്യത്തെത്തിയ സന്ദർശകരുടെ എണ്ണം 18 ലക്ഷം കവിഞ്ഞതായി സ്​റ്റാറ്റിസ്​റ്റിക്സ്​ മന്ത്രാലയം വ്യക്തമാക്കി. 2017 ജനുവരി മുതൽ സെപ്തംബർ വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം 1805138 പേരാണ് പത്ത് മാസത്തിനുള്ളിൽ ഖത്തറിലെത്തിയിരിക്കുന്നത്. കടുത്ത ഉപരോധത്തിനിടയിലും രാജ്യത്തെ സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർധനവ് ശുഭകരമായ സൂചനകളാണ് നൽകുന്നത്. ജി.സി.സി രാജ്യങ്ങളിൽ നിന്ന് മാത്രമായി ഏഴ് ലക്ഷത്തിലധികം(703029) സന്ദർശകർ എത്തിയപ്പോൾ, മറ്റു അറബ് രാജ്യങ്ങളിൽ നിന്നായി 136387 പേരും ഖത്തറിൽ സന്ദർശനത്തിനെത്തി. 
ഏഷ്യാ ഓഷ്യാനിയ മേഖലയിൽ നിന്ന് 474182, യൂറോപ്പിൽ നിന്ന് 345207, അമേരിക്ക–115924, ആഫ്രിക്ക–30409 എന്നിങ്ങനെയാണ് ബാക്കി കണക്കുകൾ. ഹോട്ടൽ മേഖലക്കും സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർധനവ് നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. 
അതേസമയം, രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ ആരോഗ്യകരമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഈ വർഷത്തിലെ ആദ്യ പകുതിയിൽ യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള സന്ദർശകരുടെ എണ്ണത്തിൽ യഥാക്രമം പത്ത് ശതമാനം, ഏഴ് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഖത്തർ ടൂറിസം അതോറിറ്റി റിപ്പോർട്ടിനോട് പ്രതികരിച്ചു. ഖത്തർ ടൂറിസം അതോറിറ്റിയും ആഭ്യന്തരമന്ത്രാലയവും ഖത്തർ എയർവേയ്സും സംയുക്തമായി നടപ്പാക്കിയ 96 മണിക്കൂർ സൗജന്യ ട്രാൻസിറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.  ഹമദ് രാജ്യാന്തര വിമാനത്താവളം അനുവദിച്ചിരിക്കുന്ന സ്​റ്റോപ്പ് ഓവർ സർവീസിലൂടെ സന്ദർശകരുടെ എണ്ണത്തിൽ 39 ശതമാനം വളർച്ചയും രേഖപ്പെടുത്തിയിരിക്കുന്നതായും അതോറിറ്റി കൂട്ടിച്ചേർത്തു. 
ഈയടുത്തായി 80ഓളം രാജ്യങ്ങൾക്ക് അനുവദിച്ച ഒാൺ അറൈവൽ വിസ സംവിധാനവും രാജ്യത്തെ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ചക്ക് കാരണമായിട്ടുണ്ട്. രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ വളർച്ച മുന്നിൽ കണ്ട് ദേശീയ ടൂറിസം കൗൺസിൽ സ്​ഥാപിക്കുന്നത് സംബന്ധിച്ചുള്ള കരട് നിയമത്തിന് മന്ത്രിസഭ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിട്ടുണ്ട്.
Tags:    
News Summary - More tourists visit Qatar-qatar-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.