അൽബെയ്ത്​ സ്​റ്റേഡിയം സന്ദർശിക്കുന്ന മൊറോക്കോ പ്രധാനമന്ത്രി അസിസ്​ അകനൗഷ്​

മൊറോക്കോ പ്രധാനമന്ത്രി ഖത്തറിൽ

ദോഹ: ഖത്തർ സന്ദർശിക്കുന്ന മൊ​റോക്കോ പ്രധാനമന്ത്രി അസിസ്​ അകനൗഷ്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ​തിങ്കളാഴ്ച രാവിലെ ദോഹയിലെത്തിയ മൊറോക്കോ പ്രധാനമന്ത്രി അമിരി ദിവാനിലായിരുന്നു അമീറിനെ സന്ദർശിച്ചത്​. ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദവും ഉഭയകക്ഷി ബന്ധവും ചർച്ച ചെയ്തു.

ഖത്തർ പ്രധാനമന്ത്രി ശൈഖ്​ ഖലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി, വിദേശകാര്യ മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി, അമിരി ദിവാൻ ചീഫ്​ ശൈഖ്​ സൗദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി എന്നിവർ പ​ങ്കെടുത്തു.

ഖത്തർ -മൊറോക്കോ സംയുക്ത ഉന്നത സമിതി യോഗത്തിന്‍റെ എട്ടാം സെഷനിലും മൊറോക്കോ പ്രധാനമന്ത്രി പ​ങ്കെടുത്തു. ഖത്തർ പ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിക്കൊപ്പമായിരുന്നു സംയുക്ത യോഗത്തിൽ പ​ങ്കാളിയായത്​. സാമ്പത്തിക, നിക്ഷേപ, സാംസ്കാരിക, കായിക, വിനോദ സഞ്ചാര മേഖലകളിലെ സഹകരണം സംബന്ധിച്ച്​ ​ചർച്ച ചെയ്തു. രാജ്യാന്തര തലത്തിലെയും​ മേഖലയിലെയും രാഷ്ട്രീയ സംഭവവികാസങ്ങൾ യോഗം ചർച്ച ചെയ്ത. ഇരു പ്രധാനമന്ത്രിമാരും വിവിധ വിഷയങ്ങളിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു.

വൈകീ​ട്ടോടെ ഖത്തർ ലോകകപ്പിന്‍റെ വേദിയായ അൽ ബെയ്ത്​ സ്​റ്റേഡിയവും സന്ദർശിച്ചു. സ്​റ്റേഡിയവും ഗ്രൗണ്ടും വി.ഐ.പി ഏരിയ, ഹോസ്പിറ്റാലിറ്റി സ്യൂട്ട്​ തുടങ്ങിയ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. കായിക മന്ത്രി ​സലാഹ്​ ബിൻ ഗാനിൽ അൽ അലി, സുപ്രീംകമ്മിറ്റി ഡയറക്ടർ ജനറൽ യാസർ അൽ ജമാൽ, ഡെപ്യൂട്ടി ഡയറക്ടറ ജനറൽ ഗാനിം അൽ കുവാരി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - Moroccan Prime Minister in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.