ദോഹ: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി രക്ഷാപ്രവർത്തന സംഘങ്ങളെയും അടിയന്തര വൈദ്യസഹായവും എത്തിച്ചതിന് ഖത്തറുൾപ്പെടെയുള്ള രാജ്യങ്ങൾക്കും നന്ദി പറഞ്ഞ് മൊറോക്കൻ ഭരണകൂടം. ഭൂകമ്പത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, മൊറോക്കൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച സഹോദര, സൗഹൃദരാജ്യങ്ങൾക്ക് ആത്മാർഥമായ നന്ദി അറിയിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഭൂകമ്പത്തിന്റെ ആദ്യ മണിക്കൂറുകളിൽതന്നെ സെർച് ആൻഡ് റെസ്ക്യൂ സംഘത്തെ അയക്കാനുള്ള ഖത്തറുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അനുകൂല പ്രതികരണമാണ് മൊറോക്കൻ അധികാരികൾ നൽകിയത്. ഖത്തരി ഇന്റർനാഷനൽ സെർച് ആൻഡ് റെസ്ക്യൂ സംഘം പ്രത്യേക വാഹനങ്ങളുടെ പിന്തുണയോടെ രക്ഷാപ്രവർത്തനങ്ങൾക്കായി നേരത്തേ മൊറോക്കോയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.