ദോഹ: വിശുദ്ധ റമദാനിലെ വ്രതവിശുദ്ധിയും ആരാധനകളും ജീവിതത്തിലുടനീളം നിലനിർത്താൻ വിശ്വാസികൾ ശ്രമിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസങ്ങൾക്കുനേരെ വെല്ലുവിളി ഉയർത്തുന്ന ശക്തികൾ ചുറ്റിലും പതിയിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ടുപോകുന്നത്. ഇന്ത്യയിൽ ഫാഷിസം എല്ലാ രീതിയിലും ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്. രാഹുൽ ഗാന്ധിക്കെതിരെയുള്ള നീക്കത്തെ ചെറുത്തുതോൽപിക്കാൻ ജനാധിപത്യ ചേരി ഒറ്റക്കെട്ടായി നേരിടണം. മുസ്ലിം ലീഗ് ശക്തമായി പ്രക്ഷോഭരംഗത്തുണ്ടാകുമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. ജില്ല പ്രസിഡന്റ് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ എംബസി അപെക്സ് ബോഡികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി നേതാക്കളായ എസ്.എ.എം ബഷീർ, അഡ്വ. ജാഫർഖാൻ, അബ്ദു റഊഫ് കൊണ്ടോട്ടി, അഷറഫ് ചിറക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.എം.സി.സി മുൻ ജില്ല സെക്രട്ടറി അബ്ദുൽ ബാസിത് അനുസ്മരണം സലീം നാലകത്ത് നിർവഹിച്ചു.മിസ്ഹബ് ഇസ്ലാഹി കൊച്ചി റമദാൻ സന്ദേശം നൽകി. കെ. മുഹമ്മദ് ഈസ, ഡോ. അബ്ദുസമദ്, കോയ കൊണ്ടോട്ടി, വി. ഇസ്മായിൽ ഹാജി, അലി മൊറയൂർ തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ അക്ബർ വെങ്ങാശ്ശേരി സ്വാഗതവും മുഹമ്മദ് ലൈസ് കുനിയിൽ നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികളായ റഫീഖ് കൊണ്ടോട്ടി, അബ്ദുൽ ജബ്ബാർ പാലക്കൽ, ഇസ്മായിൽ ഹുദവി, ശരീഫ് വളാഞ്ചേരി, അബ്ദുൽ മജീദ് പുറത്തൂർ, മുനീർ പട്ടർകടവ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.