ദോഹ: വിവിധ മേഖലകളിൽ അറിവും കൗതുകവും പകർന്ന് ഖത്തര്‍ ദേശീയ മ ്യൂസിയത്തിെൻറ വിവിധ വേനല്‍ക്കാല പരിപാടികള്‍ക്ക് തുടക് കമായി. ആഗസ്റ്റ് എട്ടുവരെ ഇത് തുടരും. മ്യൂസിയത്തിലെ പഠന വകുപ്പാണ് സമ്മര്പ്രോഗ്രാം ആസൂത്രണം ചെയ്തിരിക്കുന്നത്. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിെൻറ സമ്മര്‍ ഇന്‍ ഖത്തര്‍ പ്രോഗ്രാമിെൻറ ഭാഗമായാണ് ഇൗ പരിപാടികള്‍. പരമ്പരാഗത ഖത്തരി കരകൗശല വസ്തുക്കള്‍ക്കാണ് പരിപാടികളില്‍ ഊന്നല്‍. നിരവധി ശിൽപശാലകളും ഉണ്ട്. മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായുള്ള സംവാദങ്ങളും ചര്‍ച്ചകളും, പ്രായോഗിക കല, ഡിസൈന്‍ വര്‍ക്ക്ഷോപ്പുകള്‍, ഫാമിലി വാരാന്ത്യ പരിപാടികള്‍, പ്രത്യേക സായാഹ്ന പ്രകടനങ്ങള്‍, കോഴ്സുകള്‍ തുടങ്ങിയവയാണ് ഉള്ളത്. ആഭരണനിര്‍മാണം, നെയ്ത്ത്, ജിപ്സം കൊത്തുപണി, നെറ്റ് റോപ്പ് നിര്‍മാണം എന്നിവയില്‍ വര്ക്ക്ഷോപ്പുകളുണ്ടാകും.
ഇവയെക്കുറിച്ച് വിശദമായി പഠിക്കാനും മനസ്സിലാക്കാനും അവസരമുണ്ടാകും. വേനല്‍ പരിപാടികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഖത്തര്‍ ദേശീയ മ്യൂസിയത്തിെൻറ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. ഖത്തറിലെ പരമ്പരാഗത കരകൗശല വസ്തുക്കളുടെ സുപ്രധാന പങ്ക് ആഘോഷിക്കുന്നതിനായാണ് ശില്പശാലകളും അവതരണങ്ങളും സംഘടിപ്പിക്കുന്നത്. മ്യൂസിയം ഗാലറികളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ശില്പശാലകള്. രൂപകല്പനയിലും അലങ്കാരഘടനയിലുമാണ് ശില്പശാല കേന്ദ്രീകരിക്കുന്നത്. പ്രാദേശിക കരകൗശല സവിശേഷതയും ഖത്തരി സ്വത്വവും പ്രതിഫലിക്കുന്നതായിരിക്കും ശില്പശാലകള്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.