ദോഹ: സ്തനാർബുദത്തിനെതിരെ ബോധവത്കരണ സന്ദേശവുമായി നസീം ഹെൽത്ത് കെയറിന്റെ ‘കാൻ വാക്കത്തൺ’ ശ്രദ്ധേയമായി. ആസ്പയർ പാർക്കിൽ വെള്ളിയാഴ്ച അതിരാവിലെ ആരംഭിച്ച വാക്കത്തണിൽ 350ലേറെ പേർ പങ്കെടുത്തു. സ്തനാർബുദത്തെക്കുറിച്ചും അത് നേരത്തേ കണ്ടെത്തുന്നതിനെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സ്തനാർബുദത്തെ അതിജീവിച്ച ഫാത്തിമ മാപ്പാരിയുടെ സാന്നിധ്യവും വാക്കുകളും പങ്കെടുക്കാനെത്തിയവർക്ക് പ്രചോദനം പകർന്നു. അർബുദ അതിജീവനയാത്രയും രോഗം നേരത്തേ കണ്ടെത്തലിന്റെയും ചികിത്സയുടെയും പ്രാധാന്യം അവർ വിശദീകരിച്ചു. സ്തനാർബുദത്തിനെതിരെ പോരാടുന്ന സമൂഹത്തിനുള്ള പ്രതിബദ്ധതയുടെ സാക്ഷ്യമായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.