ദോഹ: നസീം മെഡിക്കൽ സെന്റർ സ്തനാർബുദ ബോധവത്കരണ മാസം ആചരിച്ചു. സ്തനാർബുദത്തെക്കുറിച്ചും അതിന്റെ മുൻകരുതലുകൾ, പ്രതിരോധ നടപടികൾ എന്നിവയെക്കുറിച്ചും സ്‌ത്രീകളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും ഒക്‌ടോബർ മാസം സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്നത്.
ദോഹ സി റിങ് റോഡിലുള്ള നസീം മെഡിക്കൽ സെന്റർ, 'ഇറ്റ്സ് ടൈം റ്റു റൈസ്' എന്ന ആശയവുമായി സ്തനാർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നസീം മെഡിക്കൽ സെന്ററിലെ പ്രഗത്ഭ ഡോക്ടർമാരുടെ പാനൽ ചർച്ചയിലും പരിപാടിയിലും ഉണ്ടായിരുന്നു. ഡോ. സേബ ഇഖ്ബാൽ (സ്പെഷലിസ്റ്റ്-ഒബിജി, നസീം മെഡിക്കൽ സെന്റർ, സി റിങ് റോഡ്), ഡോ. ഹാജിറ ഫാത്തിമ (ജനറൽ പ്രാക്ടീഷനർ, നസീം മെഡിക്കൽ സെന്റർ, സി റിങ് റോഡ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നസീം ഹെൽത്ത്‌കെയറിലെ ലേണിങ് ആൻഡ് ഡെവലപ്‌മെന്റ് ടീം ലീഡറായ നന്ദിനി ശ്രീവാസ്തവ് ചർച്ച നയിച്ചു. നേരത്തേയുള്ള കണ്ടെത്തൽ, സ്തനങ്ങളിലെ സ്വയം പരിശോധന, സ്തനാർബുദത്തിനുള്ള സ്ക്രീനിങ്, പൊതുജനങ്ങൾക്കിടയിലെ മനഃശാസ്ത്രപരമായ ഘടകങ്ങൾ, സ്തനാർബുദത്തെക്കുറിച്ചുള്ള സാമൂഹിക വിലക്ക്, രോഗനിർണയവും ചികിത്സാ രീതിയും തുടങ്ങിയ വിഷയങ്ങൾ പാനൽ ചർച്ചയിൽ ഉൾപ്പെടുത്തി.
നസീം മെഡിക്കൽ സെന്ററിലെ നഴ്‌സുമാരുടെയും മെഡിക്കൽ ടീമിന്റെയും സാന്നിധ്യത്തിൽ സ്തനാർബുദ ബോധവത്കരണ ബൂത്തിന്റെ ഉദ്ഘാടനം ഡോ. സേബ ഇഖ്ബാൽ, ഡോ. ഹാജിറ ഫാത്തിമ, ഡോ. നജ്മത്ത് ബീഗം ഷാനവാസ് എന്നിവർ ചേർന്ന് നിർവഹിച്ചു. സ്തനാർബുദ ബോധവത്കരണ മാസത്തോടനുബന്ധിച്ച് നസീം മെഡിക്കൽ സെന്റർ ഒക്ടോബർ മാസത്തിൽ രോഗികൾക്ക് 300 റിയാൽ നിരക്കിൽ മാമോഗ്രാം ചെയ്‌ത് നൽകും. സംശയങ്ങൾക്ക് 44652121 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.