ദോഹ: ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. 1966 വരെ ഗൾഫ് രൂപ എന്ന രൂപത്തിൽ ഇന്ത്യൻ രൂപയായിരുന്നു ഖത്തറിൽ ഉപയോഗിച്ചിരുന്നത്. 1966ൽ ഇന്ത്യ രൂപയുടെ മൂല്യം കുറച്ചതോടെ മറ്റ് ഗൾഫ് രാഷ്ട്രങ്ങൾക്കൊപ്പം പുതിയ കറൻസിയിലേക്ക് മാറാൻ ഖത്തർ തീരുമാനിക്കുകയായിരുന്നു.1973ൽ ഖത്തരി റിയാലിന് തുടക്കം കുറിച്ചു. 1, 5, 10, 100, 500 എന്നീ കറൻസികളായിരുന്നു ഖത്തർ ആദ്യമായി പുറത്തിറക്കിയത്.
50 റിയാലിൻെറ കറൻസി ഇക്കൂട്ടത്തിൽ ഇറക്കിയിരുന്നില്ല. 500 റിയാലിൻെറ നാലാം പതിപ്പിലാണ് ഫാൽക്കൺ പക്ഷിയുടെ തലയുടെ ചിത്രവും ദോഹയിലെ ഖത്തർ റോയൽ പാലസും ചേർത്ത് നീലയും ചാരവും കലർന്ന പുതിയ കറൻസി പുറത്തിറക്കിയത്. നാലാം പതിപ്പിൽ നിരവധി സുരക്ഷ ഘടകങ്ങളും ഉൾപ്പെടുത്തി. ഫോയിൽ വിൻഡോയുള്ള നോട്ട് പുറത്തിറങ്ങിയതും ഈ സീരീസിലായിരുന്നു. പുതിയ നോട്ടുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഞായറാഴ്ച നടക്കുന്ന വാർത്തസമ്മേളനത്തിൽ പുറത്തുവിടുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.