ദോഹ: ഖത്തർ ദേശീയദിനത്തിൽ ഏഷ്യൻ സംഗീതപ്രേമികൾക്ക് അപൂർവമായ ഗാനവിരുന്നുമായി ബോളിവുഡ് ഗായിക നേഹ കാക്കർ. ബുധനാഴ്ച ഏഷ്യൻ ടൗണിലാണ് പ്രമുഖ ഇവന്റ്മാനേജ്മെന്റ് കമ്പനിയായ റാമി പ്രൊഡക്ഷന്‍ കീഴിൽ ‘നേഹ കാക്കർ ലൈവ് പെർഫോമൻസ് സംഘടിപ്പിക്കുന്നത്.
പലദേശക്കാരായ ജനക്കൂട്ടത്തിന് മുന്നിൽ പാട്ടുകളുമായി എത്തുകയെന്നത് എല്ലായ്പോഴും സന്തോഷം നൽകുന്ന കാര്യമാണെന്ന് പരിപാടിയുടെ മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ നേഹ കാക്കർ പറഞ്ഞു. ദോഹ എഷ്യൻ ടൗണിലെ ആംഫി തിയറ്ററിൽ ബുധനാഴ്ച വൈകുന്നേരം 6.30 മുതലാണ് ഷോ അരങ്ങേറുന്നത്. സമൂഹമാധ്യമങ്ങളിലും യൂട്യൂബിലുമായി ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായികയായ നേഹ കാക്കർ മൂന്നു മണിക്കൂർ നേരമാണ് ദോഹയിലെ സംഗീത പ്രേമികൾക്ക് ഉജ്ജ്വല വിരുന്നൊരുക്കുന്നത്.
ബോളിവുഡിലേതുൾപ്പെടെ നിരവധി പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. പരിപാടിയുടെ ടിക്കറ്റ് വിൽപന പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു. 50 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ദോഹ വെസ്റ്റിൻ ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ റാമി പ്രൊഡക്ഷൻസ് എം.ഡി അബ്ദുൽ റഹീം ആതവനാട്, ബി പോസിറ്റീവ് എം.ഡി സോളി വർഗീസ്, പപ്പ ജോൺ ആൻഡ് ബോസ് കഫെ ജനറൽ മാനേജർ ജോസഫ് ജോസഫ്, ഉരീദു മണി മാനേജർ മഷയിൽ അബ്ദുൽ മുഫ്താഹ്, അൽമുഫ്ത റെന്റ് എ കാർ എക്സിക്യൂട്ടിവ് ഡയറക്ടർ ഫാസിൽ ഹമീദ്, റേഡിയോ മലയാളം മാർക്കറ്റിങ് മാനേജർ നൗഫൽ മുഹമ്മദ്, റേഡിയോ മിർച്ചി ബിസിനസ് ഡയറക്ടർ അരുൺ ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.