ദോ​ഹ: ഐ​ക്യ​ത്തി​ന്റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്റെ​യും ആ​ഘോ​ഷ​മാ​യി ഖ​ത്ത​റി​ന് ഇ​ന്ന് ദേ​ശീ​യ​ദി​നം. രാ​ജ്യ​ത്തി​ന്റെ പാ​ര​മ്പ​ര്യ​വും അ​ഭി​മാ​ന​വും മു​റു​കെ​പ്പി​ടി​ച്ചും അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ലെ മി​ക​വു​ക​ൾ വി​ളം​ബ​രം ചെ​യ്തും മ​റ്റൊ​രു ഡി​സം​ബ​ർ 18നെ ​ഹൃ​ദ്യ​മാ​യി വ​ര​വേ​ൽ​ക്കു​ന്നു.

അ​തി​രാ​വി​ലെ ദോ​ഹ കോ​ർ​ണി​ഷി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ദേ​ശീ​യ​ദി​ന പ​രേ​ഡ് ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​ട്ടും പൊ​ലി​മ കു​റ​യു​ന്നി​ല്ല. ഒ​രാ​ഴ്ച മു​മ്പ് തു​ട​ക്കം കു​റി​ച്ച ഉം ​സ​ലാ​ൽ മു​ഹ​മ്മ​ദി​ലെ ദ​ർ​ബ് അ​ൽ സാ​ഇ​യും ക​താ​റ​യി​ൽ വ​ർ​ണ​വൈ​വി​ധ്യ​മാ​ർ​ന്ന ആ​ഘോ​ഷ​വും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ദേ​ശീ​യ​ദി​ന പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്നു​ണ്ട്.

 

​ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ട്, മു​ശൈ​രി​ബ് ഡൗ​ൺ​ടൗ​ൺ, ലു​സൈ​ൽ ബൊ​ളെ​വാ​ഡ് (നാ​ല് മു​ത​ൽ രാ​ത്രി 10 വ​രെ), റാ​സ് അ​ബൂ അ​ബൂ​ദി​ലെ 974 ബീ​ച്ച് (രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി 11 വ​രെ) എ​ന്നി​വ​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു​പി​ടി ആ​ഘോ​ഷ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. ഓ​ഫി​സു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും മു​ത​ൽ വീ​ടു​ക​ൾ, സ്കൂ​ൾ തു​ട​ങ്ങി ന​ഗ​ര​വീ​ഥി​ക​ളും പൊ​തു ഇ​ട​ങ്ങ​ളും പാ​ർ​ക്കു​ക​ളു​മെ​ല്ലാം അ​ല​ങ്കാ​ര​ങ്ങ​ളോ​ടെ ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പു​ത​ന്നെ ദേ​ശീ​യ ദി​ന​ത്തെ വ​ര​വേ​റ്റു ക​ഴി​ഞ്ഞു.

ഷോ​പ്പി​ങ് മാ​ളു​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ദേ​ശീ​യ ദി​ന​ത്തി​ന്റെ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചും വ്യാ​പാ​രം പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച് ര​ണ്ടു ദി​വ​സ​മാ​ണ് ഖ​ത്ത​റി​ൽ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലെ അ​വ​ധി​യും വാ​രാ​ന്ത്യ അ​വ​ധി​യും ക​ഴി​ഞ്ഞ് ഞാ​യ​റാ​ഴ്ച​യാ​വും അ​ടു​ത്ത പ്ര​വൃ​ത്തി ദി​നം. വി​വി​ധ സൗ​ഹൃ​ദ രാ​ഷ്ട്ര​ങ്ങ​ൾ ഖ​ത്ത​റി​ന് ദേ​ശീ​യ ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു. രാ​ഷ്ട്ര നേ​താ​ക്ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും അ​ഭി​ന​ന്ദ​ന​വും ആ​ശം​സ​യും നേ​രു​ന്ന​താ​യി ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ക് അ​മീ​റി​നു​ള്ള സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. 

Tags:    
News Summary - Qatar National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT