ദോഹ: പാകിസ്താൻ ഉൾപ്പെടെ ആറ് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ അധികാരപത്രം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഏറ്റുവാങ്ങി. ഖത്തറിലേക്കുള്ള സ്ഥാനപതിമാരായി നിയമിക്കപ്പെട്ടവരിൽ നിന്ന് അമീരി ദിവാൻ ഓഫിസിൽനിന്നാണ് അമീർ സ്ഥാനപത്രം ഏറ്റുവാങ്ങിയത്.
നയതന്ത്ര പ്രതിനിധികളുമായി അമീർ കൂടിക്കാഴ്ചയും നടത്തി. പാകിസ്താൻ അംബാസഡർ ഡോ. മുഹമ്മദ് ഇജാസ്, അസർബൈജാൻ അംബാസഡർ മാഹിർ അലിയേവ്, ബംഗ്ലാദേശ് അംബാസഡർ മുഹമ്മദ് നസ്റുൽ ഇസ്ലാം, ഫിലിപ്പീൻസ് അംബാസഡർ ലിലിബേത് വെലാസ്കോ പോനോ, െസ്ലാവാക് അംബാസഡർ റുഡോൾഫ് മിഷൽക്, മംഗോളിയ അംബാസഡർ സെർജിലിൻ പുറേവ് എന്നിവരാണ് ഖത്തറിലേക്കുള്ള പുതിയ സ്ഥാനപതികളായത്. ഖത്തറുമായി തങ്ങളുടെ രാജ്യത്തിന്റെ സൗഹൃദ, നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ സ്ഥാനപതികൾക്ക് കഴിയട്ടേയെന്ന് അമീർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.