ദോഹ: ഏഴ് രാഷ്ട്രങ്ങളിൽനിന്ന് ഖത്തറിലേക്ക് സ്ഥാനപതികളായി നിയമിതരായവരുടെ അധികാരപത്രം ഏറ്റുവാങ്ങി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. അമിരി ദിവാനിൽ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിലായിരുന്നു അഏറ്റുവാങ്ങിയത്.\
റുമാനിയൻ അംബാസഡർ നികോസർ ഡാനിയേൽ തനാസി, റുവാൻഡ അംബാസഡർ ഇഗോർ മറാറ കയിനാമുറ, സുഡാൻ അംബാസഡർ അഹമ്മദ് അബ്ദുൽ റഹ്മാൻ മുഹമ്മദ് ഹസൻ സിവാർ അൽ ദഹബ്, ബോസ്നിയൻ സ്ഥാനപതി അബ്ദുല്ല സ്കാക, നേപ്പാൾ സ്ഥാനപതി നരേഷ് ബിക്രം ദകൽ, സൈപ്രസിന്റെ നികോളസ് മനോളിസ്, സ്പെയിനിന്റെ യാവിയർ കർബയോസ സാഞ്ചസ് എന്നിവരാണ് പുതുതായി സ്ഥാനമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.