ദോഹ: കൾച്ചറൽ ഫോറം മലപ്പുറം ജില്ല 2022-23 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റഷീദ് അലി പി.എം ആണ് പുതിയ ജില്ല പ്രസിഡൻറ്. ജനറൽ സെക്രട്ടറിയായി സൈഫുദ്ധീൻ സി.കെ യെയും, ട്രഷററായി അഹമ്മദ് കബീറിനെയും തെരഞ്ഞെടുത്തു. ജെഫ്ല ഹമീദുദ്ദീൻ, അലവിക്കുട്ടി, ആരിഫ് അഹമദ്, റഹ്മത്തുല്ല എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. സെക്രട്ടറിമാരായി കെ. സഹ്ല , ഇസ്മയിൽ മൂത്തേടത്ത്, വി.കെ. ഷമീർ ,എം. ഷാനവാസ് , എന്നിവരെയും തെരഞ്ഞെടുത്തു.
ഷബീബ് അബ്ദുൽ റസാഖ്, ഉമർ സാദിഖ്, ഷാജി ഹുസൈൻ, കെ.സി. നബീൽ അഹ്സൻ, അസ്ഹർ അലി പിലാത്തോടൻ എന്നിവരാണ് വിവിധ വകുപ്പ് കൺവീനർമാർ. ജുബൈരിയ അലവിക്കുട്ടി, സകിയ എം അബ്ദുല്ല, എം.ടി. മുഹമ്മദ് യാസിർ , ഫായിസ് ഹനീഫ്, അമീൻ അന്നാര, അഫ്സൽ ഹുസൈൻ, ജംഷീദ് മേച്ചേരി, പി.സി. മർഷദ് , നബീൽ ഷരീഫ്, പി. നസീഫ് എന്നിവരെ ജില്ല കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
വിവിധ മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 130 അംഗ കൗൺസിലിൽ നിന്നാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്ത്. ജില്ല കൗൺസിൽ യോഗം കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് ഷാനവാസ് ഖാലിദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഷാഫി മൂഴിക്കൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുൻ ജില്ല പ്രസിഡൻറ് ഷറഫുദ്ദീൻ, പുതിയ പ്രസിഡൻറ് പി.എം. റഷീദ് അലി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.