ദോഹ: ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ആസ്ഥാനമായ എംബസിയുടെ പുതിയ കെട്ടിടത്തിന് ബുധനാഴ്ച ശിലാസ്ഥാപനം നിർവഹിക്കും. പകൽ 11.45ന് നടക്കുന്ന ചടങ്ങിൽ വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കർ പങ്കെടുക്കും. മന്ത്രി ബുധനാഴ്ച രാവിലെ ദോഹയിലെത്തും. വെസ്റ്റ്ബേയിലെ നയതന്ത്ര മേഖലയിലാണ് എംബസിക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കാൻ ഖത്തർ സർക്കാർ ഭൂമി നൽകിയത്. പൊതുജനങ്ങൾക്ക് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. എന്നാൽ, ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്ക, യൂട്യൂബ് പേജുകൾ വഴി ചടങ്ങുകളുടെ തത്സമയ സംപ്രേഷണമുണ്ടാവുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസിക്ക് പുതിയ ആസ്ഥാന മന്ദിരം നിർമിക്കാൻ ഖത്തർ സർക്കാൻ ഭൂമി അനുവദിച്ച കാര്യം റിപ്പബ്ലിക് ദിന ചടങ്ങിൽ അംബാസഡർ ഡോ. ദീപക് മിത്തൽ പ്രഖ്യാപിച്ചിരുന്നു. ബുനാഴ്ച ശിലാസ്ഥാപനം നിർവഹിക്കുന്നതിനു പിന്നാലെ നിർമാണ പ്രവർത്തനങ്ങളും ആരംഭിക്കും. അധികം വൈകാതെ നിർമാണം പൂർത്തിയാക്കാനാണ് നീക്കം. ഏറ്റവും മികച്ച സൗകര്യങ്ങളോടെയാവും എംബസി ആസ്ഥാനം നിർമിക്കുന്നതെന്ന് അംബാസഡർ നേരത്തേ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.