ദോഹ: രാജ്യത്തെ ഇടത്തരം, താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട് ബർവ റിയൽ എസ്റ്റേറ്റ് ഗ്രൂപ് പുതിയ താമസകേന്ദ്രങ്ങൾ നിർമിക്കാൻ പദ്ധതിയിടുന്നു. മധ്യവർഗ, താഴ്ന്ന വരുമാനമുള്ളവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തി ഉന്നത ഗുണനിലവാരത്തിലും ആധുനിക ശൈലികളിലുമായാണ് താമസ കേന്ദ്രങ്ങൾ ഒരുക്കുന്നതിന് പഠനം ആരംഭിച്ചിരിക്കുന്നത്. നിലവിൽ പദ്ധതിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബർവ ഗ്രൂപ്പ്.
ഇൻറ േഗ്രറ്റഡ് റെസിഡൻഷ്യൽ സിറ്റികളുടെ മാതൃകയിൽ നിർമിക്കുന്ന പാർപ്പിട കേന്ദ്രങ്ങൾ രാജ്യത്തെ താഴ്ന്ന വരുമാനക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനപ്പെട്ട ഹൈവേ ശൃംഖലകൾ, മറ്റു ഗതാഗത സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും ലഭ്യത തുടങ്ങിയവയുടെ പ്രയോജനം ലഭ്യമാകുന്ന പ്രദേശങ്ങളിലായിരിക്കും ബർവ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിെൻറ പുതിയ ഇൻറ േഗ്രറ്റഡ് റെസിഡൻഷ്യൽ സിറ്റി നിർമ്മിക്കുക. പാർപ്പിട കേന്ദ്രങ്ങൾ പണിയുന്ന ഇടങ്ങളിൽ താമസക്കാർക്കാവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിനും ബർവ ഗ്രൂപ്പിന് പദ്ധതിയുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുകയെന്ന ഉദ്ദേശ്യത്തോടെയാണ് ബർവ ഗ്രൂപ്പിൻറ കോർപറേറ്റ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലൂടെ ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ബർവ ഗ്രൂപ്പിെൻറ സാന്നിധ്യവും പദവിയും ഉയർത്തുകയെന്നതും കമ്പനി ലക്ഷ്യമിടുന്നു. താഴ്ന്ന വരുമാനക്കാർക്കുള്ള പാർപ്പിട പദ്ധതിക്കാവശ്യമായ പഠനം പൂർത്തിയായാലുടൻ അത് നടപ്പാക്കുന്നതിന് ദേശീയ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിക്കുമെന്നും ബർവ ഗ്രൂപ്പ് ആക്ടിങ് സി.ഇ.ഒ അബ്ദുല്ല ബിൻ ജുബാറ അൽ റുമൈഹി പറഞ്ഞു. ഉന്നത നിലവാരത്തിൽ ന്യായമായ വിലയിൽ താമസകേന്ദ്രങ്ങൾ നിർമ്മിച്ച് നൽകി രാജ്യത്തെ താഴ്ന്ന വരുമാനക്കാരുടെ ജീവിത നിലവാരം ഉയർത്താൻ ബർവ പ്രതിജ്ഞാബദ്ധമാണെന്നും അൽ റുമൈഹി കൂട്ടിച്ചേർത്തു.
ബർവ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിെൻറ നേരത്തേയുള്ള മസാകിൻ മിസൈമീർ, മസാകിൻ അൽ സൈലിയ എന്നിവയുടെ തുടർച്ചയാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണിയിലെ അസ്വാഭാവിക സാഹചര്യങ്ങളെ തുടർന്ന് വാടകയിലുണ്ടായ ഉയർന്ന വർധന നിയന്ത്രിക്കുന്നതിെൻറയും ഹൗസിങ് പ്രതിസന്ധി പരിഹരിക്കുന്നതിൻറയും ഭാഗമായാണ് രണ്ട് മേഖലകളിലായി ബർവ ഗ്രൂപ്പ് ഈ പദ്ധതികൾ നടപ്പാക്കിയത്. 2019ൽ മാത്രം 8129 റെസിഡൻഷ്യൽ യൂനിറ്റുകളാണ് ബർവ ഖത്തരി വിപണിയിലേക്ക് ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.