ദോഹ: ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യന് പുതിയ നേതൃത്വം നിലവിൽവന്നു. പി.ടി. ഹാരിസ് (ചീഫ് എക്സി. ഓഫിസർ), അമീർ ഷാജി ( ചീഫ് ഓപറേറ്റിങ് ഓഫിസർ), ഫായിസ് ഇളയോടൻ ( ചീഫ് ഫിനാൻസ് ഓഫിസർ), സഫീറുസ്സലാം ( ഡെപ്യൂട്ടി സി.ഇ.ഒ), ഡോ. റസീൽ (അഡ്മിൻ മാനേജർ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.
സഹ ഭാരവാഹികളായി അമീനുറഹ്മാൻ എ.എസ് (സോഷ്യൽ വെൽഫെയർ മാനേജർ), മൊയ്തീൻ ഷാ ( എച്ച്.ആർ മാനേജർ), റാഷിഖ് ബക്കർ ( മാർക്കറ്റിങ് മാനേജർ), ആഷിഖ് ബേപ്പൂർ ( ഇവന്റ്സ് മാനേജർ), ഹാഫിസ് ഷബീർ ( ക്വാളിറ്റി കൺട്രോൾ മാനേജർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പത്തു പ്രധാന ഭാരവാഹികളടങ്ങുന്ന സെക്രട്ടേറിയറ്റും 39 പേരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയുമായിരിക്കും ഈ വരുന്ന രണ്ട് വർഷത്തേക്ക് സംഘടനക്ക് നേതൃത്വം നൽകുക.
തുമാമ ഫോക്കസ് വില്ലയിൽവെച്ച് നടന്ന തെരഞ്ഞെടുപ്പ് അസ്കർ റഹിമാൻ, അബ്ദുൽ ലത്തീഫ് നല്ലളം എന്നിവർ നിയന്ത്രിച്ചു. ജനുവരി രണ്ടാം വാരത്തോടെ, തിരഞ്ഞെടുക്കപ്പെട്ട ലീഡേഴ്സിന് വേണ്ടി ഫോക്കസ് ഓൺ ലീഡ്, ഡിവിഷനൽ മെംബേഴ്സ് സംഗമം, ഫെബ്രുവരി ആദ്യവാരം ഗോൾ സോക്കർ രണ്ടാം സീസണും നടക്കുമെന്നും സി.ഇ.ഒ പി.ടി. ഹാരിസ് അറിയിച്ചു. ഫസലു റഹ്മാൻ മദനി,ഹസീബ് ഹംസ, പി.കെ. ജാബിർ , ഫഹ്സിർ റഹ്മാൻ, മുഹമ്മദ് ഷഫീഖ്, അൻസാബ്, ടി.പി. നാസർ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.