ദോഹ: മാറുന്നകാലത്തിനൊത്ത് ലോഗോയും മാറ്റി ഖത്തർ കസ്റ്റംസ്. ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്‍റെ പുതിയ ഔദ്യോഗിക ലോഗോ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും, ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ചെയർമാൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ജമാലും ചേർന്ന് പുറത്തിറക്കി. ജനറൽ ടാക്സ് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻഈസ അൽ മുഹന്നദി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
ലോക കസ്റ്റംസ് ദിനമായ ജനുവരി 26നായിരുന്നു ഖത്തർ കസ്റ്റംസിന്‍റെ പുതിയ ലോഗോയും പുറത്തിറങ്ങിയത്. അറേബ്യൻ മണ്ണിന്‍റെ പ്രിയപ്പെട്ട പക്ഷിയായ ഫാൽകണിന്‍റെ കണ്ണുകളോട് സാദൃശ്യവുമായാണ് പുതിയ ലോഗോ തയാറാക്കിയത്. ഫാൽകൺ പക്ഷിയെ പോലെ സൂക്ഷ്മ കാഴ്ച, നിരന്തരമായ ജാഗ്രത, വിവിധ സാഹചര്യങ്ങളിൽ നിയന്ത്രണം എന്നിവ സൂചിപ്പിക്കുന്നതാണ് പുതിയ ലോഗോ. ഇംഗ്ലീഷ് അക്ഷരമാലയിൽ 'കസ്റ്റംസ്' എന്ന വാക്കിന്‍റെ ആദ്യ അക്ഷരമായ 'സി'യും, അറബി അക്ഷരമാലയിലെ ആദ്യ അക്ഷരവും ലോഗോയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. രണ്ട് ആരോ അടയാളങ്ങൾ ഖത്തറിന്‍റെ കയറ്റുമതിയും ഇറക്കുമതിയും സംബന്ധിച്ചാണ് സൂചന നൽകുന്നത്.
പുതിയ കാലത്തിന്‍റെ കാഴ്ചപ്പാടും ദൃശ്യഭംഗിയും കൂടി ഉൾപ്പെടുത്തിയാണ് ലോഗോ തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.