ഹക്കീം കാപ്പൻ (പ്രസി.), കെ.ടി. ഹസീബ് (ജന. സെക്ര.) യൂനുസ് സലീം(ട്രഷ.)
ദോഹ: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുമ്നി ഖത്തർ ചാപ്റ്റർ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജാഫർ സി.എച്ച് അധ്യക്ഷത വഹിച്ചു. റിപ്പോർട്ട് സുഹൈൽ ചേരട അവതരിപ്പിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് റഫീഖ് തങ്ങൾ, ഹക്കീം കാപ്പൻ, അബ്ദുൽ അസീസ്, സുരേഷ് പണിക്കർ എന്നിവർ സംസാരിച്ചു.
ഹകീം കാപ്പനെ പ്രസിഡൻറായും കെ.ടി. ഹസീബ് ജനറൽ സെക്രട്ടറിയായും യൂനുസ് സലീം മച്ചിഞ്ചേരിയെ ട്രഷററായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറുമാർ: സുരേഷ് ബാബു പണിക്കർ, ഒ. അബ്ദുള്ള ഹുസൈൻ, സഹ്ല പി.എം. സെക്രട്ടറിമാർ: മുഹമ്മദ് സഫ്വാൻ, അബ്ദുസ്സലാം, അഫ്സൽ എ.കെ, നാസർ പി.വി. സാബിർ അഹ്മദ് പി ഫൈനാൻസ് കൺവീനറായും മുഹമ്മദ് സലാഹുദ്ദീൻ കാപ്പൻ സ്പോർട്സ് കൺവീനറായും ഇസ്മായിൽ അരിമ്പ്രയെ വെൽഫെയർ ആൻഡ് സ്കോളർഷിപ് കൺവീനറായും ഹാറൂൺ തയ്യിലിനെ മീഡിയ കോഓഡിനേറ്ററായും യോഗം തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾക്ക് മുഹമ്മദ്റഫീഖ് തങ്ങൾ, അബ്ദുൽ അസീസ്, ഷഹനാസ് ബാബു എന്നിവർ നേതൃത്വം നൽകി. റിയാസ് അബ്ദുള്ള സ്വാഗതവും ട്രഷറർ യൂനുസ് സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.