ദോഹ: ഖത്തറിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിൻെറ പുതിയ ഭാരവാഹികളെ സ്കൂള്‍ ഡയറക്ടർ ബോർഡ് നിയമിച്ചതായി ചെയര്‍മാന്‍ ഗാനിം അല്‍ ഖുവാരി അറിയിച്ചു. റഷീദ് അഹമദാണ് പുതിയ വൈസ് ചെയർമാനും മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറും. നിലവിലുള്ള വൈസ് ചെയർമാനും പ്രസിഡൻറുമായ കെ.സി. അബ്ദുല്ലത്തീഫിനെ മാനേജിങ് ഡയറക്ടറായും നിയമിച്ചു.
ഇരുവരും മാനേജ്മെൻറ് കമ്മിറ്റിയിൽ ഡയറക്ടർ ബോർഡിനെ പ്രതിനിധാനംചെയ്യും. മാനേജ്മെൻറ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ: അന്‍വര്‍ ഹുസൈന്‍ (വൈസ് പ്രസി), ഇ. അർഷദ് (ജന. സെക്ര), എസ്. നൂറുദ്ദീൻ (ട്രഷ), മുഷീർ അബ്ദുല്ല (സെക്ര). സർഫറാസ് ഇസ്മാഈൽ.
വിദ്യാഭ്യാസമേഖലയിലും ടാലൻറ് െഡവലപ്മെൻറ് മേഖലയിലും ദീര്‍ഘകാലത്തെ പരിചയസമ്പത്തുള്ള റഷീദ് അഹമ്മദ് ഖത്തറിലെ അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകന്‍ കൂടിയാണ്. ജനറൽ സെക്രട്ടറി അർഷദ് ഐ.ടി ആപ്ലിക്കേഷൻ വിദഗ്ധനും അൻവർ ഹുസൈൻ എജുക്കേഷൻ മാനേജ്മെൻറ് മേഖലയിൽ പരിചയമുള്ള മാനേജ്മെൻറ് കൺസൽട്ടൻറുമാണ്.
ഖത്തറിലെ ദീർഘകാല പ്രവാസിയും ഖത്തർ യൂനിവേഴ്സിറ്റി ബിരുദ ധാരിയും ശാന്തിനികേതൻ സ്കൂളിൻെറ വളർച്ചയിൽ നേതൃപരമായ പങ്കുവഹിച്ച വ്യക്തിയുമാണ് കെ.സി. അബ്ദുല്ലത്തീഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.