ദോഹ: യൂത്ത് ഫോറം ഖത്തർ 2022-2023 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്‍റായി എസ്.എസ്. മുസ്തഫയെ വീണ്ടും തിരഞ്ഞെടുത്തു.
അസ്ലം അബ്ദുറഹീം, എം.ഐ. അസ്ലം തൗഫീഖ് എന്നിവരാണ് വൈസ് പ്രസിഡന്‍റുമാർ. അബ്സൽ അബ്ദുട്ടിയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
വിവിധ വകുപ്പ് സെക്രട്ടറിമാരായി കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായി ഹബീബ് റഹ്മാൻ, സുഹൈൽ, കെ.സി. നബീൽ എന്നിവരെയും തിരഞ്ഞെടുത്തു.
അഹ്മദ് അൻവർ, മുഫീദ് ഹനീഫ, ഒ.പി. ആദിൽ, മുഹമ്മദ് സൽമാൻ എന്നിവരാണ് കേന്ദ്ര നിർവാഹക സമിതിയിലെ മറ്റംഗങ്ങൾ. സോണൽ പ്രസിഡന്റുമാരായി അബ്ദുൽ ഷുക്കൂർ (റയാൻ), അബ്ദുൽ സമദ് (മദീന ഖലീഫ), ശുഹൈബ് നദ്‍വി (ദോഹ), പി. ജസീർ (വക്ര), ആരിഫ് അബൂബക്കർ (ഹിലാൽ), മുഹമ്മദ് ഷാഹിദ് (അൽഖോർ) എന്നിവരെയും തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് സി.ഐ.സി പ്രതിനിധികളായ ഹബീബ് റഹ്മാൻ കിഴിശേരി, കെ.സി. അബ്ദുൽ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.