ദോഹ: ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാനായി ഇന്ത്യൻ എംബസി പുതിയ പോർട്ടൽ തുടങ്ങി. നേരത്തെ ഗൂഗിൾ ഡാറ്റാ ഷീറ്റ് മുഖേന വിവരങ്ങൾ ശേഖരിച്ചിരുന്നുവെങ്കിലും പലരുടെയും ഖത്തർ ഐഡി, വിസ നമ്പർ ഉൾകൊണ്ടിട്ടില്ല. ഇതിനാൽ ഇവരുടെ യാത്രക്ക് തടസ്സമാവുന്ന അവസ്ഥയുണ്ടെന്നും അതിനാൽ കൃത്യമായ വിവരങ്ങൾ ഈ പോർട്ടലിൽ സമർപ്പിക്കാനും എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ പോർട്ടലിൽ വിജയകരമായി രജിസ്റ്റർ ചെയ്താൽ ഇ -മെയിൽ വഴി കൺഫർമേഷനും ലഭിക്കും. നേരത്തെയുള്ള രജിസ്ട്രേഷനിൽ കൺഫർമേഷൻ ലഭിച്ചിരുന്നില്ല.
https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form? എന്നതാണ് ലിങ്ക്. അതേസമയം തിരിച്ചുപോവുന്നതിന് തെരഞ്ഞെടുക്കപ്പെടുന്നവരിൽ അനർഹർ കയറിക്കൂടുന്നു എന്ന പരാതി ഒഴിവാക്കാനായി എംബസി എട്ട് വിവിധ കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്. ഖത്തറിൽ നിന്ന് തിരിച്ചു പോവുന്നവരുടെ മുൻഗണനാ ക്രമ ലിസ്റ്റ് സുതാര്യമായി, ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കാനാണിത്. വിവിധ സംസ്ഥാനങ്ങൾക്കായാണ് കമ്മറ്റികൾ രൂപീകരിച്ചത്. കേരളത്തിനും മാഹിക്കുമായുള്ള കമ്മറ്റി അംഗങ്ങൾ ഇവരാണ്.: കോ ഓർഡിനേറ്റർ: ക്യാപ്റ്റൻ കപിൽ കൗഷിക്ക്,
അംഗങ്ങൾ: കെ.എം. വർഗീസ്., അബ്ദുൽ അസീസ്, ഗോവിന്ദ്, കോയ കൊണ്ടോട്ടി, ബഷീർ തുവാരിക്കൽ.
vbdoha.kerala@gmail.com എന്ന മെയിൽ വിലാസത്തിൽ ഗർഭിണികൾ, കടുത്ത രോഗികൾ, മാനസിക പ്രശ്നം അനുഭവിക്കുന്നവർ എന്നിവർ വിവരങ്ങൾ അയക്കുക. ഇത്തരം ആളുകളുടെ കാര്യത്തിൽ മേൽ കമ്മറ്റിയുടെ ശുപാർശകൾ പരിഗണിച്ചായിരിക്കും യാത്രക്കാരുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കുക. നാട്ടിലേക്ക് അടിയന്തരമായി പോവേണ്ട ഇവർക്ക് കമ്മറ്റിയുമായി ബന്ധപ്പെടാം. എന്നാൽ ഇത് എംബസ്സിയിൽ രജിസ്റ്റർ ചെയ്ത് കൺഫർമേഷൻ ലഭിച്ചതിന് ശേഷമായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.