ദോഹ: കോവിഡ് പ്രേട്ടോകോളിൽ ഖത്തർ മാറ്റംവരുത്തിയതോടെ ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാവർക്കും ഖത്തറിൽ 10 ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കി. വാക്സിൻ എടുത്തവർക്കും ഇത് നിർബന്ധമാണ്. ഖത്തറിേലക്കുള്ള പുതിയ യാത്രാനിബന്ധനകൾ ഏപ്രിൽ 29 ദോഹ സമയം പുലർച്ചെ 12 മുതൽ (ഇന്ത്യൻ സമയം പുലർച്ചെ 2.30) നിലവിൽ വരും. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാവർക്കുമാണ് പത്ത് ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഖത്തർ നേരത്തേ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു.
ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണിത്. പുതിയ ഹോട്ടൽ ക്വാറൻറീൻ ബുക്കിങ് തൽക്കാലം നിർത്തിയെന്ന് ഡിസ്കവർ ഖത്തറും അറിയിച്ചിട്ടുണ്ട്. ഖത്തറിൽ നിന്ന് വാക് സിൻ സ്വീകരിച്ചവർ പുറത്തുപോയി ആറുമാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ടായിരുന്നു. ജോൺസൺ ആൻറ് ജോൺസൻെറ സിംഗിൾ ഡോസ് സ്വീകരിച്ചവർ, ഇന്ത്യയുടെ കോവിഷീൽഡ്, ഫൈസർ, മൊഡേണ, ആസ്റ്റർ സെനക എന്നീ വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവർ എന്നിവരെയും ക്വാറൻറീനിൽ നിന്ന് ഒഴിവാക്കിയിരുന്നു. കോവിഡ് രോഗം മാറി ആറുമാസത്തിനുള്ളിൽ ഖത്തറിലേക്ക് വരുന്നവർക്കും ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. എന്നാൽ ഏപ്രിൽ 28 മുതൽ ഇന്ത്യടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർെക്കല്ലാം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കുകയാണ് ചെയ്തിരിക്കുന്നത്.
വാക്സിൻ സ്വീകരിച്ചവർക്കടക്കം ഖത്തറിൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയത്് ഇന്ത്യയിൽ കൊറോണ വൈറസിൻെറ പുതിയ വകഭേദം കണ്ടെത്തിയതിൻെറ അടിസ്ഥാനത്തിൽ. ഈ സന്ദർഭത്തിൽ ഖത്തറിലെ പൊതുജനാരോഗ്യം സംരക്ഷിക്കാനാണ് ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്ന് ഖത്തറിൽ എത്തുന്നവർക്ക് 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തേ ഖത്തറിൽ നിന്ന് വാക്സിൻ എടുത്ത് ആറുമാസത്തിനുള്ളിൽ തിരിച്ചുവരുന്നവർക്ക് ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. എന്നാൽ ഖത്തറിൽ നിന്ന് വാക്സിൻ എടുത്ത് ഇന്ത്യയിൽ എത്തിയവർക്കടക്കം തിരിച്ചുവരുേമ്പാൾ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വരുന്നവർക്കും ഈ രാജ്യങ്ങൾ വഴി വരുന്നവർക്കും (ട്രാൻസിറ്റ് യാത്രക്കാർ) പുതിയ നിബന്ധന ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും സാഹചര്യത്തിനനുസരിച്ച് നടപടികളിൽ മാറ്റങ്ങൾ വരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
1. യാത്രക്കാരൻെറ വിമാനം ഈ രാജ്യങ്ങളിൽ നിന്നുള്ളതോ അവ വഴിയോ ആണെങ്കിൽ 48 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതത് രാജ്യങ്ങളിലെ അംഗീകൃത ലാബുകളിൽ നിന്നുള്ളതായിരിക്കണം ഇത്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആർക്കും ഖത്തറിലേക്ക് ബോർഡിങ് പാസ് നൽകില്ല.
2. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ പത്ത് ദിവസെത്ത ഹോട്ടൽ ക്വാറൻറീനിലോ അെല്ലങ്കിൽ 14 ദിവസെത്ത സർക്കാറിെൻറ മിഖൈനിസ് ക്വാൻെറീൻ കേന്ദ്രത്തിലോ കഴിയണം. മിൈഖനീസിൽ ഷെയർ ചെയ്യുന്ന സൗകര്യമാണുള്ളത്. ഇതിനാലാണ് അവിെട 14 ദിവസം വേണ്ടത്.
3. ഇൗ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഒരു കാരണവശാലും ഹോം ക്വാറൻറീൻ അനുവദിക്കില്ല. വാക്സിൻ എടുത്തവരാണെങ്കിലും.
4. ഖത്തറിൽ എത്തിയതിന് ഒരു ദിവസത്തിന് ശേഷം പി.സി.ആർ പരിശോധന നടത്തണം. ക്വാറൻറീനിലുള്ള സമയത്തും ക്വാറൻറീൻ അവസാനിക്കുന്നതിന് തൊട്ടുമുമ്പും ടെസ്റ്റ് നടത്തണം.
5. ഖത്തറിലൂടെയുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് മുൻകൂർ കോവിഡ് നെഗറ്റീവ് ഫലം ആവശ്യമാണ്. ഇവർക്ക് ഹമദ് വിമാനത്താവളത്തിൽ വീണ്ടും പി.സി.ആർ ടെസ്റ്റ് നിർദേശിക്കപ്പെടാം. അങ്ങിനെയെങ്കിൽ 300 റിയാൽ നൽകി ദോഹ വിമാനത്താവളത്തിൽ നിന്ന് വീണ്ടും ടെസ്റ്റ് നടത്തേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.