ദോഹ: ആവശ്യക്കാർക്ക് കൂടുതൽ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് തൊഴിൽ മന്ത്രാലയത്തിന്‍റെ പുതിയ വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു. ഉപയോഗിക്കാൻ ലളിതവും, സേവനങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയുന്ന വിധത്തിലുമാണ് ഇംഗ്ലീഷിലും അറബിയിലും സേവനം ലഭ്യമാക്കുന്ന വെബ്സൈറ്റ്.
തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമിഖ് അൽ മർറി ഉദ്ഘാടനം നിർവഹിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. 43 സേവനങ്ങൾ ലഭ്യമാവുന്ന വെബ്സൈറ്റിൽ, മറ്റ് ആവശ്യങ്ങൾക്കുള്ള നിരവധി ഫോമുകളും ലഭിക്കും. കമ്പനികൾക്കും, വ്യക്തികൾക്കും ആവശ്യമായ സേവനങ്ങളും ഉൾപ്പെടുന്നതാണ് വെബ്സൈറ്റ്.
ലേബർ അപ്രൂവൽ മോഡിഫിക്കേഷൻ സംബന്ധിച്ച അന്വേഷണം, പുതിയ തൊഴിലാളികളുടെ അതിവേഗ ഇലക്ട്രോണിക് സേവനം, പ്രഫഷൻ മാറ്റത്തിനുള്ള അപേക്ഷ, വർക് പെർമിറ്റ് സർവീസ് തുടങ്ങിയ സേവനം ലഭ്യമാവും. ഖത്തറിലെതൊഴിൽ നിയമങ്ങളും നിയമനിർമാണവും സംബന്ധിച്ച മുഴുവൻ വിവരങ്ങളും അടങ്ങിയതാണ് പുതിയ വെബ്സൈറ്റ്. സ്വദേശികൾക്കും, പ്രവാസികൾക്കുമെല്ലാം ഉപയോഗപ്പെടുത്താൻ കഴിയുന്നവിധമാണ് സേവനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.