ദോഹ: ഖത്തറിൽ നിന്ന് ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ഒരു തരത്തിലുള്ള തടസവുമുണ്ടാവില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം. ഇത് സംബന്ധിച്ച സർക്കുലർ സൗദിയിലെ ഹജ്ജ്–ഉംറ സേവന കമ്പനികൾക്ക് നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഖത്തറിലെ സൗദി കമ്പനികളുമായി രജിസ്റ്റർ ചെയ്ത ഹജ്ജ്–ഉംറ സേവന കമ്പനികൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകാനാണ് സൗദി ഹജ്ജ് മന്ത്രാലയം സർക്കുലറിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്ത് വന്നത്.
മൂന്ന് നിബന്ധനകളാണ് ഇതിൽ പറയുന്നത്. സൗദിയിലെ കമ്പനികളിൽ രജിസ്റ്റർ ചെയ്ത ഖത്തറിലെ കമ്പനികൾ മുഖേന മാത്രമേ ഉംറക്ക് പോകാൻ അനുമതി ലഭിക്കൂ.
ഖത്തറിൽ നിന്ന് വരുന്ന സ്വദേശികളുടെയും വിദേശികളുടെയും യാത്രയും ഉംറയും സുരഷിതമാക്കുന്നതിെൻറ ഭാഗമായി ഖത്തറിലെ കമ്പനികൾ സൗദിയിെല കമ്പനികളുമായി കരാറിൽ എത്തിയിരിക്കണം.
ഉംറ യാത്ര വിമാന മാർഗം മാത്രമേ അനുവദിക്കൂ. ഇവയാണ് നിബന്ധനകൾ. ഖത്തർ എയർവേയ്സ് അല്ലാത്ത വിമാനങ്ങളിൽ മാത്രമേ ഖത്തറിൽ നിന്നുള്ളവർക്ക് സൗദിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ ഖത്തർ എയർവേയ്സ് സൗദി സർവീസ് നടത്തുന്നില്ല.
എന്നാൽ ഖത്തറിൽ കോൺസുലർ സേവനം നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ ഉംറ വിസക്ക് അപേക്ഷ സമർപ്പിക്കേണ്ടത് എവിടെയാണെന്ന് സർക്കുലറിൽ പരാമർശിക്കുന്നില്ല. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷ. പുതിയ സർക്കുലറുമായി ബന്ധപ്പെട്ട വിഷയത്തിൽ ഖത്തർ ഹജജ് മന്ത്രലയത്തിെൻറ വിശദീകരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.