ഖത്തറിൽനിന്ന്​ കേരളത്തിലേക്ക്​ മടങ്ങാൻ ഇഹ്​തിറാസ്​ ആപ്പിലെ പച്ച വർണം മതി; കോവിഡ്​ പരിശോധന വേണ്ട 

ദോഹ: ഖത്തറിൽനിന്ന്​ കേരളത്തിലേക്ക്​ മടങ്ങുന്ന പ്രവാസികൾക്ക്​ മുൻകൂർ കോവിഡ്​ പരിശോധന വേണ്ട. ഖത്തർ സർക്കാറി​​െൻറ കോവിഡ്​ ട്രാക്കിങ്​ ആപ്പായ ‘ഇഹ്​തിറാസി’ൽ കോവിഡ്​ ബാധിതനല്ലെന്ന്​ കാണിക്കുന്ന പച്ചവർണം ഉള്ളവർക്ക്​ കേരളത്തിലേക്ക്​ മടങ്ങാൻ കഴിയും. മുഖ്യമന്ത്രി തിരുവനന്തപുരത്ത്​ നടത്തിയ വാർത്താസമ്മേളനത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​. ​

ചാർ​ട്ടേർഡ്​ വിമാനത്തിൽ കേരളത്തിലേക്ക്​ മടങ്ങുന്നവർക്ക്​ മുൻകൂറായി കോവിഡ്​ പരിശോധന നടത്തണമെന്നും നെഗറ്റീവ്​ ആണെന്ന സർട്ടിഫിക്കറ്റ്​ യാത്രക്കാരൻ കൈയിൽ കരുതണമെന്നുമുള്ള കേരള  സർക്കാർ ഉത്തരവ്​ ഏറെ വിവാദം സൃഷ്​ടിച്ചിരുന്നു. ഗൾഫ്​രാജ്യങ്ങളിൽ രോഗലക്ഷണമില്ലാത്തവർക്ക്​ നിലവിൽ കോവിഡ്​ പരിശോധന നടത്തുന്നില്ല. 

ഖത്തറിലാക​ട്ടെ ലക്ഷണമുള്ളവർക്ക്​ പരിശോധന നടത്തിയാലും ഫലം നെഗറ്റീവ്​  ആണോ പോസിറ്റീവ്​ ആണോ എന്ന സർട്ടിഫിക്കറ്റ്​ നൽകുന്നുമില്ല, സ്വകാര്യ ആശുപത്രികൾക്ക്​ ടെസ്​റ്റ്​ നടത്താൻ അനുമതി ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം നൽകിയിട്ടുമില്ല. ഇതിനെ തുടർന്ന്​ കേരള സർക്കാർ നിലപാടിനെതിരെ  ഖത്തറിൽ നിന്നടക്കം പ്രതിഷേധമുയർന്നിരുന്നു. 

ഇഹ്​തിറാസ്​ ആപ്പിലെ പച്ച വർണം മതിയെന്ന കേരള സർക്കാറിൻെറ പുതിയ ഉത്തരവിൻെറ ഭാഗം
 

ഒരാൾക്ക്​ കോവിഡ്​ ഉണ്ടോ എന്ന്​ അറിയാനുള്ള സംവിധാനമാണ്​ ഖത്തർ സർക്കാർ പുറത്തിറക്കിയ ഇഹ്​തിറാസ്​ ആപ്പ്​. ഇതി​​െൻറ ബാർകോഡിൽ വിവിധ വർണങ്ങളാൽ ഉപയോക്​താവിന്​ കോവിഡ്​ സംബന്ധിച്ച്​ അറിയിപ്പ്​ നൽകുകയാണ്​ ചെയ്യുക. ബാർകോഡിൽ പച്ച വർണം ഉള്ളയാൾ ആരോഗ്യവാനാണ്​. അയാൾ കോവിഡ്​ ബാധിതനല്ല എന്നർഥം. മൊബൈലിൽ ഈ ആപ്പ്​ ഡൗൺലോഡ്​ ചെയ്ത്​ ഉപയോഗിക്കുന്നവർക്ക്​  മാത്രമേ ഖത്തറിൽ പുറത്തിറങ്ങാൻ അനുവാദമുള്ളൂ. ഖത്തറിൽ ഇഹ്​തിറാസ്​ അടിസ്​ഥാനമാക്കി യാത്രക്കാർക്ക്​ കേരളത്തിലേക്ക്​ യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ നോർക്ക ഡയറക്​ടർ സി.വി. റപ്പായി സർക്കാറിന്​ നേരത്തേ കത്തയച്ചിരുന്നു. 

എന്താണ്​ ഇഹ്​തിറാസ്​ ആപ്പ്​

ഇഹ്​തിറാസ്​ എന്ന അറബി വാക്കിൻെറ അർഥം ‘കരുതൽ’ എന്നാണ്​. അതായത്​ നിങ്ങളു​െട കരുതലിന് വേണ്ടിയാണ്​ ഇഹ്​തിറാസ്​ ആപ്പ്​ ഖത്തർ സർക്കാർ പുറത്തിറക്കിയത്​ എന്നർഥം. ഇഹ്​തിറാസ്​ ആപ്പി​​െൻറ ബാർകോഡിൽ പച്ചക്കളർ ഉള്ളവർക്ക്​ മാത്രമാണ്​ ഇപ്പോൾ പുറത്തിറങ്ങാൻ അനുമതി. അതായത്​ ചുവപ്പ്​, ഓറഞ്ച്​, ഗ്രേ എന്നീ വർണങ്ങൾ ആപ്പിൽ ഉള്ളവരൊന്നും രോഗം മാറുന്നതുവരെ പുറത്തിറങ്ങരുത്​. 

പച്ച നിറം ഉള്ളവരെ മാത്രം പുറത്തിറങ്ങാൻ അനുവദിക്കുന്നു. ഇതോടെ കോവിഡിൻെറ സമൂഹവ്യാപനം നിലക്കുകയും പതിയെ രാജ്യം കോവിഡ്​ മുക്​തമാകുകയും ​െചയ്യും. കടകളിലടക്കം ഉപഭോക്​താവി​​െൻറ ഇഹ്​തിറാസ്​ ആപ്പ്​ നോക്കിയിട്ട്​ പച്ച നിറം ഉള്ളവർക്ക്​ മാത്രമേ പ്രവേശനമുള്ളൂ. 

ആപ്പ്​  ഡൗൺലോഡ്​ ചെയ്യുന്ന ഫോണിൽ ബ്ലൂടൂത്ത്​ ഓൺ അല്ലെങ്കിലും നിശ്ചിത സമയത്ത്​ അത്​​ തനിയെ ഓണാകും. ഗൂഗിൾ ​േപ്ല സ്​​​േറ്റാറിലും ആപ്പിളി​െൻറ ആപ്പ് സ്​റ്റോറിലും ഇത്​​ ലഭ്യമാണ്​. ഐ ഫോൺ 6 എസിന്​ (വേർഷൻ 13ന്​ മുകളിൽ) മുകളിലുള്ളതിലും ആൻഡ്രോയ്​ഡ്​ 5ഉം അതിന്​ മുകളിലുമുള്ള ഫോണുകളിലും മാത്രമേ ആപ്പ്​ ഡൗൺലോഡ്​ ചെയ്യാൻ നിലവിൽ പറ്റുന്നുള്ളൂ. 

മന്ത്രാലയത്തി​െൻറ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് മൊബൈലിലെ ജി.പി.എസ്​, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ചാണ് ആപ്പി​​െൻറ പ്രവർത്തനം. ബ്ലൂടൂത്ത്​ സാ​​ങ്കേതിക വിദ്യയാണ്​ പ്രധാനമായും ഉപയോഗിക്കുന്നത്​. നമ്മുടെ ഒന്നര മീറ്റർ അടുത്തുകൂടി ​കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഒരു കോവിഡ്​ രോഗി കടന്നുപോയിട്ടുണ്ടെങ്കിൽ ഇത്​ സംബന്ധിച്ച ജാഗ്രതനിർദേശം ആപ്പിലൂടെ ലഭിക്കും. 

കോവിഡ്​ പോസിറ്റീവായ രോഗി ഏതെങ്കിലും ആശുപത്രിയിൽ ചികിത്സക്ക്​ എത്തുന്നതോടെയാണിത്​. അയാളുടെ അടുത്തുകൂടി ഈ ദിനങ്ങളിൽ കടന്നുപോയ എല്ലാവർക്കും ജാഗ്രതാനിർദേശം ലഭിക്കും. അയാളുടെ ആപ്പിലെ ബാർകോഡിൻെറ നിറം ചുവപ്പാവുകയും ചെയ്യും. മറ്റുള്ളവരുടെ ആപ്പിലും നിറ വ്യത്യാസം വന്നിരിക്കും. ഗ്രേ ആണ്​ ഒരാൾക്ക്​ കിട്ടുന്നതെങ്കിൽ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാൾ​ കോവിഡ്​ പോസിറ്റീവ്​ ആണ്​ എന്നാണർഥം. ഇതോടെ നമുക്ക്​ ജാഗ്രത പാലിച്ച്​ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയാം. അതേസമയം ചുവപ്പ്​ ആണ്​ കളറെങ്കിൽ നമ്മളെ ആരോഗ്യപ്രവർത്തകർ ചികിത്സ കേന്ദ്രങ്ങളിലേക്ക്​ കൊണ്ടുപോകും. ആപ്പ്​ സ്വകാര്യത ഹനിക്കുന്നില്ലെന്ന്​ നേരത്തേ തന്നെ ഖത്തർ സർക്കാർ അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - no covid test needed for coming from qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.