ദോഹ: കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ അധികൃതരുെട പരിശോധന കർശനം. മാസ്ക് ധരിക്കാത്തതിന് മിനിമം 500 റിയാൽ (10,000 രൂപ) പിഴയിട്ടിട്ടും നിയമലംഘകർ വർധിക്കുന്നു. ശനിയാഴ്ച 70 പേർെക്കതിരെയാണ് പൊലീസ് നടപടിയെടുത്തത്. ഇതോടെ ഈ കുറ്റത്തിന് നടപടി നേരിട്ടവർ ആകെ 3,845 ആയി.
കാറിൽ അനുവദിക്കപ്പെട്ടതിലും കൂടുതൽ പേർ യാത്ര ചെയ്ത സംഭവം ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 252പേർക്കെതിരെയാണ് ഇൗ ചട്ടലംഘനത്തിന് നടപടിയെടുത്തത്.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്.
ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല.മാസ്ക് ധരിക്കൽ സാമൂഹിക ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തുന്നുണ്ട്. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കുക സമൂഹ സുരക്ഷക്ക് വേണ്ടിയാണെന്നും നിയമലംഘകർക്കെതിെര കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഹോം ക്വാറൻറീൻ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയും നടപടിയെടുക്കുന്നുണ്ട്. ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിക്കുന്നത് ഭൂരിഭാഗവും സ്വദേശികളാണ്. ഇവരുടെ പേരുവിരങ്ങൾ അടക്കം അധികൃതർ പുറത്തുവിടുന്നുണ്ട്. നടപടി നേരിട്ടവരെയെല്ലാം പബ്ലിക് േപ്രാസിക്യൂഷനിലേക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ പൗരന്മാരും താമസക്കാരും ക്വാറൻറീൻ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സ്വന്തം സുരക്ഷയോടൊപ്പം പൊതുസുരക്ഷയും ഉറപ്പാക്കണമെന്നും അധികൃതർ പൊതുജനങ്ങളോടാവശ്യപ്പെട്ടു.
ദോഹ: രാജ്യത്ത് ഇന്നലെ 169 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 59 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 145 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണം 244 ആണ്. നിലവിലുള്ള ആകെ രോഗികൾ 1972 ആണ്. ഇന്നലെ 6529പേരെയാണ് പരിശോധിച്ചത്. ആകെ 1219417 പേർക്ക് പരിശോധന നടത്തിയപ്പോൾ 142903 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 140687 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 219 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 26 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 25 പേരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.