ദോഹ: കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ അധികൃതരുെട പരിശോധന കർശനം. മാസ്ക് ധരിക്കാത്തതിന് ശനിയാഴ്ച 185 പേർെക്കതിരെയാണ് പൊലീസ് നടപടിയെടുത്തത്. ഇതോടെ ഈ കുറ്റത്തിന് നടപടി നേരിട്ടവർ ആകെ 5,140 ആയി. കാറിൽ അനുവദിക്കപ്പെട്ടതിലും കൂടുതൽ പേർ യാത്ര ചെയ്യുന്നതും കുറ്റകരമാണ്. ഇതുവരെ 277 പേർക്കെതിരെയാണ് ഇൗ ചട്ടലംഘനത്തിന് നടപടിയെടുത്തത്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല.
മാസ്ക് ധരിക്കൽ സാമൂഹിക ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തുന്നുണ്ട്. മാസ്ക് ധരിക്കുേമ്പാൾ നിങ്ങൾ മാത്രമല്ല, സമൂഹത്തിലെ മറ്റുള്ളവരും കോവിഡ് ഭീഷണിയിൽ നിന്ന് മുക്തമാകും. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കുക സമൂഹത്തിെൻറ സുരക്ഷക്ക് വേണ്ടിയാണ്. നിയമലംഘകർക്കെതിെര കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹോം ക്വാറൻറീൻ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയും നടപടിയെടുക്കുന്നുണ്ട്.
ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിക്കുന്നത് ഭൂരിഭാഗവും സ്വദേശികളാണ്. ഇവരുടെ പേരുവിവരങ്ങൾ അടക്കം അധികൃതർ പുറത്തുവിടുന്നുണ്ട്. നടപടി നേരിട്ടവരെയെല്ലാം പബ്ലിക് േപ്രാസിക്യൂഷനിലേക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.രാജ്യത്തെ പൗരന്മാരും താമസക്കാരും ക്വാറൻറീൻ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സ്വന്തം സുരക്ഷയോടൊപ്പം പൊതുസുരക്ഷയും ഉറപ്പാക്കണമെന്നും അധികൃതർ പൊതുജനങ്ങളോടാവശ്യപ്പെട്ടു. നിയമം ലംഘിക്കുന്നവർ കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ആളുകൾ കോവിഡ് ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി വാഹനത്തിൽ അല്ലാതെയും പ്രത്യേക പരിശോധന സംഘങ്ങളെ മാളുകൾ, സൂഖുകൾ, മറ്റ് വാണിജ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊക്കെ നിയോഗിച്ചിട്ടുണ്ട്. കടകളിൽ സാധനങ്ങൾ വാങ്ങുേമ്പാഴോ സൂഖുകളിൽ നടന്നുനീങ്ങുേമ്പാഴോ മാസ്ക് ധരിച്ചില്ലെങ്കിൽ നിരീക്ഷിക്കാൻ പൊലീസുകാർ ഉണ്ടാവുമെന്ന് അർഥം. സാമൂഹിക അകലം പാലിക്കൽ പരിശോധന, ഇഹ്തിറാസ് പരിശോധന എന്നിവയും കടകൾക്കുള്ളിലടക്കം പരിശോധിക്കാൻ പൊലീസുകാർ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.