ദോഹ: ഖത്തർ എയർവേയ്സ് ഹോളിഡേയ്സ് പുതിയ ക്വാറൻറീൻ രഹിത പാക്കേജുകൾ പുറത്തിറക്കി. മാലദ്വീപ്, ഇസ്തംബൂൾ, തിബ്ലിസി എന്നിവിടങ്ങളിലേക്കാണ് പുതിയ ക്വാറൻറീൻ ഫ്രീ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തിയതിനു ശേഷവും തിരിച്ച് ഖത്തറിലെത്തിയതിനു ശേഷവും ക്വാറൻറീൻ ബാധകമല്ല എന്നതാണ് പാക്കേജുകളുടെ സവിശേഷത.
കോവിഡ്-19 വാക്സിനേഷൻ പൂർത്തിയാക്കിയ ഖത്തരി പൗരന്മാർക്കും പ്രവാസികൾക്കും പുതിയ പാക്കേജുകൾ തെരഞ്ഞെടുക്കാവുന്നതാണ്.
ഖത്തർ എയർവേയ്സ് ഹോളിഡേയ്സിെൻറ ഉപഭോക്താക്കൾക്ക് പുതുതായി ലോഞ്ച് ചെയ്ത ഹോളിഡേയ്സിെൻറ അറബി വെബ്സൈറ്റ് വഴി പാക്കേജുകൾ ബുക്ക് ചെയ്യാവുന്നതാണ്. അറബി സംസാരിക്കുന്ന യാത്രക്കാരുടെ വർധിച്ച ആവശ്യം കണക്കിലെടുത്താണ് ഖത്തർ എയർവേയ്സ് പുതിയ അറബി വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്.
ഗ്രീസിലെ ഏഥൻസ്, മൈക്കൊനോസ് എന്നിവിടങ്ങളിലേക്ക് ഖത്തർ എയർവേയ്സ് ഹോളിഡേയ്സ് നേരത്തേ തന്നെ അവധിക്കാല പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. 4380 റിയാൽ മുതലാണ് ഇവിടേക്കുള്ള പാക്കേജുകൾ ആരംഭിക്കുന്നത്.
വിമാന ടിക്കറ്റ്, പ്രഭാത ഭക്ഷണം, മൂന്ന് രാത്രി താമസം, ട്രാൻസ്ഫർ, കാഴ്ചകൾ കാണുന്നതിനുള്ള പ്രാദേശിക സഹായം എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്. േയ് 14 മുതൽ സെപ്റ്റംബർ 30 വരെയാണ് പുതുതായി പ്രഖ്യാപിച്ച പാക്കേജ് കാലാവധി. മാലദ്വീപിലേക്ക് 5766 റിയാൽ മുതൽ മൂന്നു ദിവസത്തെ പാക്കേജ് ആരംഭിക്കുന്നു. റിസോർട്ടുകളിലേക്കുള്ള സീ പ്ലെയിൻ ട്രാൻസ്ഫർ ഇതിലുൾപ്പെടും. ഇസ്തംബൂളിലേക്കുള്ള പാക്കേജുകൾക്ക് 2420 റിയാലും തിബ്ലിസിലേക്ക് 3340 റിയാലും മുതലാണ് നാല് രാത്രികളുൾപ്പെടുന്ന പാക്കേജുകളുടെ നിരക്ക്. കൂടുതൽ വിവരങ്ങൾ qatarairwaysholidays.com/qaen/offers/quarantinefreeholidays എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.