ദോഹ: മേയ് 14ന് നടക്കുന്ന 49ാമത് അമീർ കപ്പ് ഫൈനലിൽ കാണികളെ അനുവദിക്കില്ല. കാണികൾക്ക് പ്രവേശനം നൽകുമെന്ന മുൻ തീരുമാനം റദ്ദാക്കിയതായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് 2020-21 സീസണിലെ അമീർ കപ്പ് ഫൈനൽ പോരാട്ടത്തിന് കാണികളെ വിലക്കിക്കൊണ്ടുള്ള തീരുമാനത്തിലെത്തിയത്. കോവിഡ്-19 നിയന്ത്രണങ്ങളും സുരക്ഷ മുൻകരുതലുകളും നിലനിൽക്കെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൻെറ ഭാഗമായാണ് പുതിയ തീരുമാനം. മേയ് 14ന് അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ സീസണിലെ അമീർ കപ്പ് പോരാട്ടം കോവിഡിനെ തുടർന്ന് ഡിസംബറിലാണ് പൂർത്തിയാക്കിയത്. ഫിഫ ലോകകപ്പിൻെറ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഫൈനൽ നടന്നത്. അൽ അറബിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയ സാവിയുടെ കീഴിലുള്ള അസ്സദ്ദാണ് നിലവിലെ ജേതാക്കൾ. ഖത്തറിെൻറ ദേശീയ ഫുട്ബാൾ ടൂർണമെൻറാണ് അമീർ കപ്പ്.
ഖത്തറിലെ ഒന്ന്, രണ്ട് ഡിവിഷൻ ലീഗുകളിൽനിന്ന് യോഗ്യത നേടുന്ന 18 ടീമുകളാണ് അമീർ കപ്പിൽ പോരിനിറങ്ങുക. 1999 മുതലാണ് സെക്കൻഡ് ഡിവിഷൻ ലീഗിൽനിന്നുള്ള ടീമുകളെ ഉൾപ്പെടുത്തിത്തുടങ്ങിയത്. 1972-73 സീസണിലാണ് പ്രഥമ അമീർ കപ്പ് നടക്കുന്നത്. ഫൈനലിൽ അൽ റയ്യാനെ ഒന്നിനെതിരെ ആറു ഗോളിന് കീഴടക്കിയ അൽ അഹ്ലിയാണ് പ്രഥമ ജേതാക്കൾ. അമീർ കപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോർ ഇപ്പോഴും 6-1 തന്നെയാണ്. ഇറാൻ താരം ഖാസിം ഫലാഹ് ആണ് അമീർ കപ്പ് ഫൈനലിൽ ആദ്യ ഹാട്രിക്കിനുടമ.
1975ൽ അൽ അഹ്ലി സ്റ്റേഡിയത്തിൽ നടന്ന അമീർ കപ്പ് ഫൈനലാണ് കളർ ടെലിവിഷനിൽ ആദ്യമായി സംേപ്രഷണം ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ അമീർ കപ്പ് ജേതാക്കളെന്ന ഖ്യാതി അൽ സദ്ദ് ക്ലബിൻെറ പേരിലാണ്. 16 തവണയാണ് അൽ സദ്ദ് അമീർ കപ്പ് ജേതാക്കളായത്. അൽ അറബി എട്ട് തവണ ജേതാക്കളായപ്പോൾ ഏഴ് തവണ ജേതാക്കളായ അൽ ഗറാഫയാണ് മൂന്നാമത്. ഗറാഫയുടെ അഞ്ച് കിരീടങ്ങളും അൽ ഇത്തിഹാദ് എന്ന പേരിലറിയപ്പെട്ടു. അൽ ദുഹൈൽ ക്ലബാണ് നിലവില അമീർ കപ്പ് ജേതാക്കൾ. നേരത്തേ ലഖ്വിയ എന്ന പേരിലാണ് ദുഹൈൽ അറിയപ്പെട്ടിരുന്നു.
ലഖ്വിയ, ജെയഷ് ക്ലബുകൾ ലയിച്ചാണ് ദുഹൈലിൻെറ പിറവി. കഴിഞ്ഞ ദേശീയദിനമായ ഡിസംബർ 18ന് അമീർ കപ്പ് ജേതാക്കൾക്കായുള്ള പുതിയ ട്രോഫി ഖത്തർ ഫുട്ബാൾ അസോസിയേഷൻ പുറത്തിറക്കിയിട്ടുണ്ട്.ഖത്തറിൻെറ ഭൂപടത്തിൻെറ മാതൃകയിലാണ് പുതിയ അമീർ കപ്പ് േട്രാഫിയുടെ മാതൃക. പുതിയ േട്രാഫിക്ക് ഏഴു കിലോഗ്രാമാണ് ഭാരം.അഞ്ചു കിലോഗ്രാം പരിശുദ്ധമായ സ്വർണത്തിലും രണ്ടു കിലോഗ്രാം മുറാനോ ഗ്ലാസിലുമാണ് കപ്പ് നിർമിച്ചിരിക്കുന്നത്. ആകെ ഉയരം 39 സെൻറിമീറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.