ദോഹ: സാമ്പത്തിക നില ഏറെ മെച്ചപ്പെട്ടതായതിനാൽ ഖത്തർ ഉടനെ വാറ്റ് നിർബന്ധമാക്കാ നിടയില്ലെന്ന് പ്രുഖ ഒാൺലൈൻ പോർട്ടലായ ‘ഒൗട്ട് ലോ ഡോട്ട് കോം’ (out law.com) നിരീക്ഷിച്ചു. വാറ്റ് നടപ്പിലാക്കുന്നതിൽ വരുത്തുന്ന കാല വിളംബം ഗവൺമെൻറിനെ ഒരു നിലക്കും ബാധിക്കില്ലെന്ന് മധ്യേഷ്യയിലെ സാമ്പത്തിക നിരീക്ഷകൻ കുവാൻ ക്ലർക്ക് അഭിപ്രായപ്പെട്ടു. ഗൾഫ് രാജ്യങ്ങൾ വാറ്റിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ സുപ്രധനമായ നീരീക്ഷണമാണ് പോർട്ടൽ നടത്തിയിട്ടുള്ളത്.
ധനകാര്യ വകുപ്പിെൻറ കീഴിൽ ഇൗയിടെയാണ് ജനറൽ ടാക്സ് അതോറിറ്റി നിലവിൽ വന്നത്. നികുതിയുമായി ബന്ധപ്പെട്ട നിയമങ്ങളും പ്രസക്തമായ നിയമ നിർമാണങ്ങളും ഇൗ അതോറിറ്റിയാണ് സമർപ്പിക്കുക. നികുതി റിേട്ടണിംഗും നികുതി ശേഖരണവും അതോറിറ്റിയുടെ പരിധിയിലാണ്. അന്താരാഷ്ട്ര തലങ്ങളിലെ സഹകരണം ഉറപ്പിക്കുന്നതിനും ഇരട്ട നികുതികൾ ഒഴിവാക്കുന്നതിനുമുള്ള കരാറുകളും അതോറിറ്റിയുടെ ഉത്തരവാദിത്തമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.