ദോഹ: ജറൂസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ടുള്ള അമേരിക്കൻ ഭരണകൂടത്തിെൻറ പ്രഖ്യാപനത്തിെൻറ പശ്ചാത്തലത്തിൽ തുർക്കിയിലെ ഇസ്താംബൂളിൽ നടക്കുന്ന ഇസ്ലാമിക സഹകരണ സംഘടന(ഒ.ഐ.സി)യുടെ അസാധാരണ ഉച്ചകോടിയിൽ ഖത്തർ പങ്കെടുക്കും. നാളെ നടക്കുന്ന ഉച്ചകോടിയിൽ ഖത്തർ സംഘത്തെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നയിക്കും. തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാെൻറ ക്ഷണപ്രകാരമാണ് അമീർ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ജറൂസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചതിന് പുറമേ തെൽ അവീവിൽ നിന്നും എംബസി ജറുസലമിലേക്ക് മാറ്റിസ്ഥാപിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയിരിക്കുന്നത്.
തീരുമാനം വന്നയുടൻ തന്നെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അമേരിക്കൻ പ്രസിഡൻറിനെ ഫോണിൽ ബന്ധപ്പെടുകയും തീരുമാനത്തിെൻറ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. വിവിധ അറബ്, ഇസ്ലാമിക നേതാക്കളും ട്രംപിനെ വിളിക്കുകയും മുന്നറിയിപ്പ് നൽകുകയും തീരുമാനത്തിൽ അപലപിക്കുകയും ചെയ്തിരുന്നു. അമേരിക്കൻ തീരുമാനത്തിെൻറ പശ്ചാത്തലത്തിൽ ഒ.ഐ.സി അസാധാരണ ഉച്ചകോടി നടത്തുമെന്ന ഉർദുഗാെൻറ പ്രഖ്യാപനത്തെ രാഷ്ട്ര നേതാക്കളെല്ലാം സ്വാഗതം ചെ യ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.