ദോഹ: ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ചുകൊണ്ട് ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച പരിപാടികൾ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ഉദ്ഘാടനം ചെയ്തു.
ഭാരതം ശക്തമായ ഒരു ജനാധിപത്യ, മതേതര രാഷ്ട്രമായി രൂപപ്പെടുത്തിയതിലും ലോകത്തിലെ വലിയ ജനാധിപത്യ രാഷ്ട്രമായി നിലകൊള്ളുന്നതിലും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും അതിന്റെ മൺമറഞ്ഞ നേതാക്കളുടെയും സംഭാവനകൾ ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു.
ക്വിറ്റ് ഇന്ത്യ സമരങ്ങളുടെ ചരിത്രവും പ്രാധാന്യവും വിവരിച്ചുകൊണ്ട് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയംഗം ജോൺ ഗിൽബർട്ട് മുഖ്യപ്രഭാഷണം നടത്തി. നാസർ വടക്കേക്കാട്, ജൂട്ടസ് പോൾ, സിറാജ് പാലൂർ, ഇൻകാസ് യൂത്ത് വിങ് പ്രസിഡന്റ് നദീം, നാസർ കറുകപ്പാടം, അഷറഫ് പി.എ നാസർ, കുരുവിള ജോർജ്, ഷഹീൻ മജീദ്, അജത്ത് എബ്രഹാം, ഷംസുദ്ദീൻ ഇസ്മയിൽ, ജോയ് പോൾ, ജിജോ ജോർജ്, ഫസൽ, നൗഫൽ കട്ടുപ്പാറ, സലീം ഇടശ്ശേരി, ഹാഷിം അപ്സര, രാഗേഷ് മഠത്തിൽ, വിനോദ്, നിയാസ് കോട്ടപ്പുറം തുടങ്ങിയവർ വിവിധ ജില്ലകളെ പ്രതിനിധാനംചെയ്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി നിഹാസ് കോടിയേരി സ്വാഗതവും ജോർജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.