ദോഹ: ഏതാനും മാസങ്ങളായി തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന രൂപ തിരിച്ചുവരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ തുടർച്ചയായി താേഴക്കു പോയിരുന്ന രൂപ വെള്ളിയാഴ്ച ഒരു മാസത്തിനിടയിലെ ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തി. ഒരു മാസത്തിന് ഇടയിൽ ആദ്യമായി ഒരു ഡോളർ 73 രൂപക്ക് താെഴയെത്തി. ഇത് റിയാലുമായുള്ള വിനിമയത്തിലും രൂപക്ക് ഗുണമായിട്ടുണ്ട്. വെള്ളിയാഴ്ചത്തെ നിരക്ക് പ്രകാരം ഒരു റിയാലിന് 19.77 രൂപ എന്ന നിലയിലാണ് ഉള്ളത്. ഒരു ഡോളറിന് 72.75 രൂപ എന്ന നിലയാണ് വെള്ളിയാഴ്ച ഇടപാട് നടക്കുന്നത്.
എണ്ണവിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിലയിടിവാണ് രൂപ തിരിച്ചുവരുന്നതിന് പ്രധാന കാരണമായി കണക്കാക്കുന്നത്. ഇതോെടാപ്പം ഇറാനെതിരെ അമേരിക്കയുടെ നിരോധം നിലവിൽ വരുേമ്പാഴും ഇന്ത്യക്ക് എണ്ണ വാങ്ങാൻ അനുമതി നൽകിയതും രൂപക്ക് കരുത്തായിട്ടുണ്ട്.
അമേരിക്ക^ ചൈന വ്യാപാര യുദ്ധം, തുർക്കി കറൻസി മൂല്യം ഇടിയൽ, ക്രൂഡോയിൽ വില വർധന തുടങ്ങിയ കാരണങ്ങളാൽ ഡോളർ ശക്തമാകുകയും ഇതോടെ രൂപ ഇടിയുകയുമായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ക്രൂഡോയിൽ വിലയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അഞ്ച് ദിവസത്തിനിടെ ഏഴ് ശതമാനമാണ് വിലയിൽ കുറവുണ്ടായത്. എണ്ണ ഉൽപാദനം വർധിപ്പിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇേതാടൊപ്പം റിസർവ് ബാങ്കിെൻറ ഇടപെടലും രൂപ തിരിച്ചുവരുന്നതിന് സഹായമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.