ദോഹ: രാജ്യത്ത് പഴയ ബാങ്ക് നോട്ടുകൾ 2021 ജൂലൈ ഒന്നുവരെ വിനിമയത്തിനായി ഉപയോഗിക്കാം. അത് കഴിഞ്ഞാൽ പിന്നെ ഈ നോട്ടുകൾ മൂല്യമില്ലാത്തതാവുകയും ഇവ ഉപയോഗിക്കുന്നത് നിയമലംഘനമാകുകയും ചെയ്യും. ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്ത് കഴിഞ്ഞ ഡിസംബർ 18 മുതലാണ് കറൻസി നോട്ടുകളുടെ നാലാമത് സീരീസിന് പകരം പുതിയ അഞ്ചാമത് സീരീസ് നോട്ടുകൾ പ്രാബല്യത്തിൽ വന്നത്. പത്തു വർഷത്തിനുള്ളിൽ പഴയ നോട്ടുകൾ ഖത്തർ സെൻട്രൽ ബാങ്കിൽനിന്ന് മാറ്റിയെടുക്കാൻ കഴിയുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. പുതിയ നോട്ടുകൾ വന്നതിന് ശേഷവും ബാങ്കുകൾ വഴിയും എ.ടി.എമ്മുകൾ വഴിയും പഴയ കറൻസികൾ നിക്ഷേപിച്ച് പുതിയ നോട്ടുകൾ കൈപ്പറ്റാൻ കഴിയുന്നുണ്ട്.
ആദ്യഘട്ടത്തിൽ എ.ടി.എമ്മുകളിൽ പുതിയ നോട്ടുകൾ നിക്ഷേപിക്കാനുള്ള ക്രമീകരണം ഇല്ലായിരുന്നു. എന്നാൽ, പിന്നീട് മിക്ക ബാങ്കുകളുെട എ.ടി.എമ്മുകളിലും ഇതിനുള്ള സൗകര്യം ഏർെപ്പടുത്തുകയായിരുന്നു. ഓരോ ഇടപാടിലും 30 നോട്ടുകളാണ് നിക്ഷേപിക്കാൻ കഴിയുക. ഒരു ദിവസം പരമാവധി 50,000 റിയാലാണ് ഇത്തരത്തിൽ നിക്ഷേപിക്കാൻ കഴിയും. കഴിഞ്ഞ ദേശീയദിനമായ ഡിസംബർ 18 മുതലാണ് പുതിയ സീരീസ് കറൻസി നോട്ടുകൾ ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്. 200 റിയാലിെൻറ പുതിയ നോട്ടും പുറത്തിറക്കിയിരുന്നു. ഖത്തരി റിയാലിെൻറ അഞ്ചാമത് സീരീസിനോടനുബന്ധിച്ചാണ് പുതിയ 200 റിയാലിെൻറ നോട്ട് പ്രാബല്യത്തിൽ വന്നത്. ഇതിൽ ശൈഖ് അബ്ദുല്ല ബിൻ ജാസിം ആൽഥാനിയുടെ ഫോട്ടോ ആലേഖനം ചെയ്തിട്ടുണ്ട്. ഖത്തർ നാഷനൽ മ്യൂസിയവും മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടും നോട്ടിൽ കാണാം.
പുതിയ നോട്ടുകളുടെ മുൻവശത്തെ ഡിസൈൻ പരമ്പരാഗത ജ്യാമിതീയ പാറ്റേണുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ദേശീയ പതാകയും ഖത്തരി സസ്യജാലങ്ങളും ഉൾക്കൊള്ളുന്നുമുണ്ട്. നോട്ടിൽ കാണുന്ന പ്രത്യേക കവാടത്തിെൻറ ചിത്രം പരമ്പരാഗത ഖത്തരി വാസ്തുവിദ്യയെയാണ് അടയാളപ്പെടുത്തുന്നത്.
നോട്ടിെൻറ പിറകുവശം ഖത്തരി പാരമ്പര്യം, ഇസ്ലാമിക ചരിത്രം, സംസ്കാരം, സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, വിദ്യാഭ്യാസ കായിക സാമ്പത്തിക മേഖലയിലെ വികസനമാണ് കാണിക്കുന്നത്. പുതിയ നോട്ടുകളിലെ അക്കങ്ങളും സമാന്തരമായ വരകളും കാഴ്ചത്തകരാർ ഉള്ളവർക്കുകൂടി വിനിമയം എളുപ്പമാക്കാൻ സഹായിക്കും. നോട്ടുകൾ ലൈറ്റിൽ പിടിച്ചാൽ പിറകിലേയും മുന്നിലെയും അപൂർണമായ ചിത്രങ്ങൾ പൂർണതയിൽ കാണാം. നോട്ടിെൻറ മൂല്യവും തെളിഞ്ഞുവരും. പുതിയ നോട്ടുകൾ ലൈറ്റിൽ പിടിച്ചാൽ ഖത്തറിെൻറ ദേശീയ എംബ്ലത്തിലെ വാട്ടർ മാർക്ക് കാണാം. നോട്ടിെൻറ മൂല്യത്തിെൻറ ഡിനോമിനേഷനും കാണാനാകും.
ഓരോ സുരക്ഷ ത്രഡുകളും നോട്ടിെൻറ മൂല്യത്തെയാണ് കാണിക്കുന്നത്. നോട്ടുകൾ ചരിച്ചുെവച്ചുനോക്കിയാൽ ത്രിമാന ഛായാചിത്രം ദൃശ്യമാകുന്ന വിധം മാറും. സുരക്ഷ ത്രഡുകളും മാറുന്നതായി കാണാം. നോട്ടിലെ കവാടത്തിെൻറ ചിത്രത്തിലുള്ള പൂവിെൻറ നിറം മാറുകയും ചെയ്യും. നേരിയ വലയം ഈ പൂവിന് ചുറ്റും കറങ്ങുന്നതായും കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.