ദോഹ: മലയാളിയുടെ ഗൃഹാതുരസ്മരണകള്ക്ക് നിറംപകര്‍ന്നുകൊണ്ട് ശാന്തിനികേതന്‍ ഇന്ത്യന്‍സ്കൂളിലെ വിദ്യാർഥികള്‍ ഓണം ആഘോഷിച്ചു.
തിരുവോണദിനത്തിൽ ഒത്തുചേർന്നാണ് വിദ്യാർഥികളും അധ്യാപകരും ചേര്‍ന്ന് ഓണമാഘോഷിച്ചത്. സ്കൂള്‍ വരാന്തയില്‍ അധ്യാപകരും വിദ്യാർഥികളും ചേര്‍ന്ന് പൂക്കളം ഒരുക്കി. കലാസാഹിത്യവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷം പ്രിന്‍സിപ്പല്‍ റഫീക്ക് റഹീം ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന പ്രിന്‍സിപ്പല്‍ കേരളത്തിന്റെ ദേശീയാഘോഷമായ ഓണം സാംസ്കാരിക ഐക്യവും മാനവസാഹോദര്യവും വിളംബരം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി.
മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ ഹാളില്‍ നടന്ന സാസ്കാരിക സമ്മേളനത്തില്‍ വിദ്യാർഥികളും അധ്യാപകരും ചേര്‍ന്ന് ഒരുക്കിയ കലാപ്രകടനങ്ങള്‍ അരങ്ങേറി. ഓണപ്പാട്ടുകള്‍, ഓണക്കവിതകള്‍, തിരുവാതിരക്കളി, നാടോടിനൃത്തം എന്നിവ അവതരിപ്പിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ ഡോ. സലില്‍ ഹസന്, പ്രധാനാധ്യാപകരായ ബുഷറ പി.കെ, നാസിയ സലിം, മിഹ്റാജ് അലി, മലയാള വിഭാഗം മേധാവി പ്രസാദ് പി, മലയാളം അധ്യാപിക നിമിഷ സെബി എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.