ദോഹ: പൂവിളികളുമായി അത്തം പിറന്നു. പിന്നാലെ ചിങ്ങമാസവുമെത്തി. പൂക്കളമൊരുക്കി ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. കോവിഡിൻെറ ദുരിതകാലത്തിനിടയിലാണെങ്കിലും ഓണമെത്തിയാൽ മുണ്ടും കസവുമുടുത്ത്, തൊടികളിൽനിന്ന് പൂവിറുത്ത്, വീട്ടുമുറ്റങ്ങളിൽ പൂക്കളമൊരുക്കിയും സദ്യവട്ടത്തിനായി വാഴയിലയിട്ട് ചമ്രം പടിഞ്ഞിരുന്നും ഓണമാഘോഷിക്കുന്ന ഓർമകൾ എന്നും ഗൃഹാതുര സ്മരണകളാണ്.
കോവിഡ് മഹാമാരിയിൽ ഒാണത്തിന് പകിട്ട് കുറെഞ്ഞങ്കിലും വീട്ടിലിരുന്ന് പൂക്കളമൊരുക്കി ആഘോഷമാക്കാൻ ഖത്തറിലെ പ്രവാസി കുടുംബങ്ങൾക്കായി 'ഗൾഫ് മാധ്യമം' അവസരമൊരുക്കുന്നു. ഓണത്തിൻെറ മൂന്നു നാളുകളിൽ വീട്ടിൽ ഒരുക്കുന്ന പൂക്കളങ്ങളുടെ ചിത്രങ്ങൾ 'ഗൾഫ് മാധ്യമ'ത്തിലേക്ക് അയച്ചു തന്ന് മത്സരത്തിൽ പങ്കാളികളാവാം. ആഗസ്റ്റ് 19,20,21 ദിവസങ്ങളിലാണ് മത്സരം. തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾ 21ന് രാത്രി 'ഗൾഫ് മാധ്യമം ഖത്തർ' (facebook.com/gulfmadhyamamqatar) ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്യും.
എഫ്.ബി പേജിലെ ചിത്രങ്ങൾക്ക് ലഭിക്കുന്ന 'ലൈക്കും കമൻറും' കൂടി പരിഗണിച്ചാവും വിദഗ്ധ സമിതി വിജയികളെ തെരഞ്ഞെടുക്കുന്നത്. പൂക്കളങ്ങൾക്കൊപ്പമുള്ള കുടുംബചിത്രവും, കളങ്ങളുടെ വ്യക്തമായ ചിത്രവും 77911899 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കണം. 21ന് വൈകീട്ട് ആറിനു മുമ്പ് ലഭിക്കുന്ന ചിത്രങ്ങൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.കുടുംബങ്ങൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.