ദോഹ: ലോകമെങ്ങൂമുള്ള മലയാളികൾക്കൊപ്പം, ഖത്തറിലെ പ്രവാസികൾക്കും ഇന്ന് തിരുവോണ ആഘോഷത്തിരക്ക്. കോവിഡിൻെറ കടുത്ത നിയന്ത്രണങ്ങൾ മാറി ഇളവുകൾ നൽകിത്തുടങ്ങിയപ്പോഴാണ് ആഘോഷമെത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും സൗഹൃദക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ ഓണാഘോഷം തുടങ്ങി. സദ്യവട്ടങ്ങളും പൂക്കളങ്ങളുമായി ലേബർ ക്യാമ്പുകളും സജീവമാണ്. അവധിദിവസമായ വെള്ളിയാഴ്ചയെ തിരുവോണനാളാക്കി മാറ്റിയാണ് പ്രവാസി സമൂഹങ്ങളുടെ ഓണാഘോഷം.
എന്നാൽ, ആഘോഷങ്ങൾക്കിടെ കോവിഡ് കരുതലുകൾ മറന്നുപോകരുത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഖത്തറിൽ പ്രതിദിന കേസുകളുടെ എണ്ണം മുകളിലോട്ടാണ്. നൂറിന് താഴെയായിരുന്ന രോഗനിരക്ക് വ്യാഴാഴ്ച 300ലെത്തി. ഇവയിൽ ഏറെയും സമൂഹവ്യാപനമാണെന്നത് ആശങ്ക പരത്തുന്നു. വ്യാഴാഴ്ച 306 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 198 പേർക്കും സമൂഹ വ്യാപനത്തിലൂടെയായിരുന്നു. വെള്ളിയാഴ്ച 143 പേർക്കാണ് സമൂഹവ്യാപനത്തിലൂടെ രോഗബാധയുണ്ടായത്.
കോവിഡ് ഭീതിയൊഴിയാത്ത സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന ആരോഗ്യ മന്ത്രാലയത്തിൻെറ മുന്നറിയിപ്പ് ഉൾക്കൊണ്ട് ആഘോഷങ്ങളിലും പങ്കുചേരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.